Madhavam header
Above Pot

രാജാജി മാത്യുവിന്റെ ഗുരുവായൂര്‍ മണ്ഡലം പര്യടനം ശനിയാഴ്ച രാവിലെ ആരംഭിക്കും

ഗുരുവായൂർ : എല്‍ഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന്റെ ഗുരുവായൂര്‍ മണ്ഡലം പര്യടനം ശനിയാഴ്ച രാവിലെ ആരംഭിക്കും . മണ്ഡലത്തിലെ പര്യടനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കും. രാവിലെ 7.30 ന് ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് പര്യടന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ഒരുമനയൂര്‍, കടപ്പുറം, ചാവക്കാട്, ഗുരുവായൂര്‍, പൂക്കോട്, വടക്കേക്കാട്, പുന്നയൂര്‍ക്കുളം ആല്‍ത്തറ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പര്യടനം വൈകീട്ട് 8 മണിക്ക്
പുന്നയൂര്‍ പഞ്ചായത്തിലെ കുഴിങ്ങരയില്‍ സമാപിക്കും. കോട്ടപ്പടി ഹൃദ്യനഗറിലാണ് ഉച്ചഭക്ഷണവും വിശ്രമവും ഒരുക്കിയിട്ടുള്ളത്.

Vadasheri Footer