
ഗുരുവായൂരിൽ ആഗസ്റ്റ് 30 ന് 351 വിവാഹങ്ങൾ

ഗുരുവായൂർ : ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ നടന്ന ആഗസ്റ്റ് 23 ഞായറാഴ്ച നടപ്പാക്കിയ ക്രമീകരണങ്ങൾ ആഗസ്റ്റ് 30 ഞായറാഴ്ചയും ഏർപ്പെടുത്തുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു കഴിഞ്ഞ ഞായറാഴ്ച നടന്ന റെക്കോർഡ് വിവാഹത്തിന് സഹകരിച്ച എല്ലാവരോടും ചെയർ മാൻ നന്ദി അറിയിച്ചു .

ഒരു കാലത്തും ലഭിക്കാത്ത പോലീസ് സഹകരണം ഇത്തവണ ലഭിച്ചത് കൊണ്ടാണ് പരാതിക്ക് ഇട നൽകാതെ ഇത്രയും വിവാഹങ്ങൾ ഭംഗിയായി നടത്താൻ കഴിഞ്ഞത് . മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി ദേവസ്വം മന്ത്രി ,ഡി ജി പി തുടങ്ങിയവരുമായി നിരന്തര മായ ഇടപെടൽ ഗുണം ചെയ്തു .


.അടുത്ത ഞായറാഴ്ച ദർശനത്തിനും വിവാഹചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും ഗുരുവായൂർ ദേവസ്വം സജ്ജീകരണമൊരുക്കി. ഭകജനങ്ങൾക്ക് സഹായ മൊരുക്കാൻ കൂടുതൽ പോലീസും സേവന സജ്ജരായ ദേവസ്വം ജീവനക്കാരും മുന്നിട്ടിറങ്ങും.
സ്കൂൾ അവധിക്കാലം കൂടി ആയതിനാൽ കൂടുതൽ ഭക്തജന തിരക്ക് പ്രതീക്ഷിക്കുകയാണ്. ദർശനവും വിവാഹ ചടങ്ങുകളും ഭംഗിയായി നടത്തുന്നതിന് ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണം ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് അഭ്യർത്ഥിച്ചു.

