Post Header (woking) vadesheri

ചാവക്കാട് ബീച്ചിൽ ‘തീരപെരുമ 2026’ 27ന് തുടക്കമാകും

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയുടെയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘തീരപെരുമ 2026’ന് ആഗസ്റ്റ് 27ന് ചാവക്കാട് ബീച്ചിൽ തുടക്കമാകുമെന്ന് എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ആഗസ്റ്റ് 27, 28 തീയതികളിലായി രണ്ട് ദിവസങ്ങളിലായാണ് വിപുലമായ ആഘോഷപരിപാടികൾ ഒരുക്കിയിട്ടുള്ളത്.

Poonthanam

​ആഘോഷങ്ങളുടെ ആദ്യ ദിനമായ ആഗസ്റ്റ് 27 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് അഞ്ചുമണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. യുവജനക്ഷേമ-കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, ഗുരുവായൂർ എം.എൽ.എ , ജില്ലാ കളക്ടർ , നഗരസഭാ ചെയർപേഴ്സൺ തുടങ്ങിയ വിശിഷ്ടാതിഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Vasudev Inn
Rugmani 700-200

​വൈകുന്നേരം അഞ്ചരയ്ക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഏഴുമണിക്ക് സ്റ്റാർ സിംഗർ താരങ്ങളായ വിപിൻ നാഥ്, പാർവതി അനീഷ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘എസ്. ജാനകിയമ്മ സമർപ്പണം’ എന്ന പ്രത്യേക സംഗീത നിശയും നടക്കും.
​രണ്ടാം ദിനമായ ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് പ്രശസ്ത കലാകാരൻ കെ. എസ്. പ്രസാദ് അവതരിപ്പിക്കുന്ന ‘കൊച്ചിൻ ഗിന്നസ് മെഗാ ഷോ’ അരങ്ങേറും.

വാർത്ത സമ്മേളനത്തിൽ എ എച്ച് അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി യതിന്ദ്രദാസ് ,കെ പി രഞ്ജിത്ത് കുമാർ,കൗൺസിലർമാരായ മുഹമ്മദ് ആസിഫ് പാലയൂർ,ആരിഫ് പാലയൂർ എന്നിവരും പങ്കെടുത്തു .

First Paragraph Jitesh panikar (working)