Post Header (woking) vadesheri

ഈ വർഷം ഓണം സമൃദ്ധിയായി ആഘോഷിക്കുന്നു : മന്ത്രി കെ.എ.തുളസി

Above Post Pazhidam (working)

ഗുരുവായൂർ : ജനക്ഷേമകരമായ പദ്ധതികളുമായി വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ മുന്നോട്ടു പോകുകയാണെന്നും അതിനെതിരായുള്ള ദുഷ്പ്രചരണങ്ങളെ അവഗണിക്കുമെന്നും പട്ടികജാതി പട്ടിക ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ കെ എ തുളസി പ്രസ്താവിച്ചു. ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് അവരെ അകററി നിർത്താതെ ചേർത്ത് പിടിക്കുന്ന സമിപനമാണ് യു ഡി എഫ് സർക്കാർ സ്വീകരിക്കുക എന്നും മന്ത്രി പ്രസ്താവിച്ചു.

Poonthanam

ഈ വർഷത്തെ ഓണം സമൃദ്ധിയായി ആഘോഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പ്രസ്താവിച്ചു.
കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അഭിനന്ദനീയം ഉദ്ഘാടനം ചെയ്യുകയായിരുന്ന പ്രൊ ഫ തുളസി .സംഘാടക സമിതി ചെയർമാൻ കെ പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു.

Vasudev Inn

ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഷാജു പുതൂർ, നർത്തകി ഉത്തര രാജീവ്, ഡോ വിജയലക്ഷ്മി, ജയൻ മനയത്ത് എന്നിവരെ മന്ത്രി ആദരിച്ചു. മുൻ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്സി എച്ച് റഷീദ് ചികിത്സാ സഹായം വിതരണം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിത് ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഓണക്കിറ്റ് വിതരണം നടത്തി.

Rugmani 700-200

യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ വി ഷാനവാസ്, നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ, സംഘാടക സമിതി ജനറൽ കൺവീനർ ഷൈലജ ദേവൻ, ബാലൻ വാറനാട്ട്, വാർഡു കൗൺസിലർ ചന്ദ്ര രാമകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ടുമാരായ ആൻ്റോ തോമാസ്, ബി വി ജോയ്, സി എസ് സൂരജ്, കൗൺസിലർമാരായ വി എസ് നവനീത്, പ്രിയ രാജേന്ദ്രൻ , സുഷ ബാബു, നൗഷാദ് അഹമ്മു, നേതാക്കളായ ആർ കെ ശങ്കരനുണ്ണി, നന്ദകുമാർ അയ്യപ്പത്ത്, പി വി ഗോപാല കൃഷ്ണൻ, രൺജിത്ത് കെ കെ , രജിത ടി , കെ പി മനോജ് , കെ കെ അനീഷ് , അക്ഷയ് മുരളീധരൻ, യദു കൃഷ്ണൻ , അതുൽ ദാസ് എന്നിവർ പ്രസംഗിച്ചു.

First Paragraph Jitesh panikar (working)

ചടങ്ങിൽ ഇരുന്നൂറോളം പേർക്ക് ഓണക്കിറ്റും , ഓണക്കോടിയും വിതരണം ചെയ്തു. 10 പേർക്ക് ചികിത്സാ സഹായം വിതരണം ചെയ്തു.