Post Header (woking) vadesheri

കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്, വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു

Above Post Pazhidam (working)

കുന്നംകുളം : നഗരസഭാ യോഗത്തിൽ സി.പി.എം-ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു. ഗീത (50), രേഖ (40) എന്നിവരാണ് കുഴഞ്ഞു വീണത്. ഇവരെ കുന്നംകുളം ആക്ടസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. നഗരസഭാ അധ്യക്ഷയെ ബി.ജെ.പി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം.

Ambiswami restaurant

Second Paragraph  Rugmini (working)

അടിയന്തര പ്രമേയത്തിന് ചെയർപേഴ്‌സൺ അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന് യോഗത്തിൽ ചേരിതിരിഞ്ഞ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു.സി.പി.എമ്മിന്റെ ഭരണത്തിലുള്ളതാണ് കുന്നംകുളം നഗരസഭ. അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണമെന്നാണ് ചട്ടം. അനുമതി തേടാതെയായിരുന്നു പ്രമേയമത്രെ. ഇതിന് ചെയർപേഴ്സൺ അനുമതി നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.തർക്കം മുറുകിയതോടെ യോഗം പിരിച്ചു വിടുന്നതായി ചെയർപേഴ്‌സൺ അറിയിച്ചു. ഇതോടെ സി.പി.എം, ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.