Header Aryabhvavan

കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ

Above article- 1

പൊന്നാനി : കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ . 15 വയസുള്ള പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്‌ന ഫോട്ടോകള്‍ അയക്കാന്‍ നിര്‍ബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയും ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഇ എടക്കഴിയൂര്‍ സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിമിനെ (22) യാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് പെരുമ്പടപ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിയെ ചൊവ്വാഴ്ച എടക്കഴിയൂര്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്, സി പി ഒ മാരായ രഞ്ജിത്ത്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടിച്ചത്. പൊന്നാനി കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.

Vadasheri Footer