Post Header (woking) vadesheri

താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് മൂന്നാം ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു.

Above Post Pazhidam (working)

ചാവക്കാട് : കിഡ്നി രോഗികൾക്ക് ആശ്വാസമേകി ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ മൂന്നാം ഷിഫ്റ്റിന്റെ പ്രവർത്തനത്തിന് തുടക്കമായി. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായി നടന്നുവരുന്ന ഡയാലിസിസ് സംവിധാനം, രോഗികളുടെ തിരക്ക് പരിഗണിച്ച് മൂന്നാം ഷിഫ്റ്റിലേക്ക് കൂടി വ്യാപിപ്പിച്ചത് നഗരസഭയുടെ വലിയൊരു കാൽവെപ്പാണ്. പുതിയ ഷിഫ്റ്റിന്റെ പ്രവർത്തന ഉദ്ഘാടനം  എം.എൽ.എ . എൻ.കെ. അക്ബർ നിർവഹിച്ചു.

Arya bhavan inner


ചാവക്കാട് നഗരസഭ എല്ലാ വർഷവും കൃത്യമായി തുക വകയിരുത്തിയാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നത്. മൂന്നാം ഷിഫ്റ്റ് കൂടി യാഥാർത്ഥ്യമായതോടെ കൂടുതൽ പേർക്ക് ഒരേസമയം ചികിത്സാ സൗകര്യം ലഭ്യമാകുമെന്നും ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ അനുഗ്രഹമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.

Second Paragraph  Sarovaram(working)


നഗരസഭാ ചെയർപേഴ്സൺ . എ.എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ശ് ബിൻസി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ . പി. യതീന്ദ്രദാസ്, . കെ.എച്ച്. സലാം,  കെ.പി. രഞ്ജിത്ത് കുമാർ, കൗൺസിലർ . ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു.
ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാജി കുമാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Third paragraph Saravan bhavan

നഗരസഭ കൗൺസിലർമാർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ആശാപ്രവർത്തകർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു

First Paragraph Jitesh panikar (working)