Post Header (woking) vadesheri

നിശാഗന്ധി സർഗോത്സവവും, പുഷ്പോത്സവവും നാളെ മുതൽ

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിക്കുന്ന നിശാഗന്ധി സര്‍ഗോത്സവവും, പുഷ്പോത്സവവും നാളെ വൈകീട്ട് 6.30 ന് ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ജ്യോതിരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുഷ്പോത്സവം റവന്യൂ മന്ത്രി കെ. രാജനും, പുഷ്പോത്സവവും നിശാഗന്ധി സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം സിനിമാനടന്‍ ടി.ജി. രവിയും നിര്‍വ്വഹിയ്ക്കും. എന്‍.കെ. അക്ബര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയും, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയനും മുഖ്യാതിഥികളാകും. നിശാഗന്ധി സര്‍ഗോത്സവത്തിന്റെ ഭാഗമായി ദിവസവും വൈകീട്ട് ആറിന് കലാപരിപാടികളും അരങ്ങേറും.

മാര്‍ച്ച് 9 ന് മിലാന മ്യൂസിക് ബാന്റ് അവതരിപ്പിയ്ക്കുന്ന നാടന്‍ പാട്ടോടുകൂടി സര്‍ഗോത്സവം സമാപിക്കും. നിശാഗന്ധി സര്‍ഗോത്സവത്തിന് പ്രവേശനം സൗജന്യമാണ്. സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷരായ ഷാനി റജി, വി. അനു, ബിന്ദു അജിത്കുമാര്‍, രതി ജനാര്‍ദ്ദനന്‍, എ.ടി. ഹംസ, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് നിഷി പി. ദേവദാസ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.