Post Header (woking) vadesheri

കുന്നംകുളം പാറയിൽ മാർക്കറ്റിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളം പാറയിൽ മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും ഫുഡ് സേഫ്റ്റിയുടേയും സംയുക്ത പരിശോധന നടത്തി .കുന്നംകുളം പാറയിൽ മാർക്കറ്റിലെ ഉണക്കമീൻ സ്റ്റാളുകളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനും, ഗുണമേന്മയുള്ള മത്സ്യം മാത്രം കച്ചവടം ചെയ്യുന്നു എന്നുറപ്പു വരുത്തുന്നതിനുമായി നടത്തിയ പരിശോധനയിൽ, ചില മത്സ്യങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ഫുഡ് സേഫ്റ്റി ശേഖരിച്ചിട്ടുണ്ട്. ന്യൂനതകൾ പരിഹരിക്കുന്നതിന് സ്റ്റാളുകൾക്ക് നോട്ടീസ് നൽകി.

new consultancy

ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുന്നംകുളം മേഖല ഫുഡ് സേഫ്റ്റി ഓഫീസർ മിൻ സി.ടി.പോൾ ,ഗുരുവായൂർ മേഖല ഫുഡ് സേഫ്റ്റി ഓഫീസർ രാജീവ് സൈമൺ, ജെ എച്ച് ഐ സാഹിറ എന്നിവർ പങ്കെടുത്തു.

buy and sell new

First Paragraph Jitesh panikar (working)