
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തന്‍ ക്ഷേത്രത്തിനകത്ത് കുഴഞ്ഞുവീണു. ഉടന്‍ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും, രക്ഷിക്കാൻ കഴിഞില്ല മരണത്തിന് കീഴടങ്ങിയിരുന്നു . തലശ്ശേരി എരിഞ്ഞോളിയില്‍ ശ്രീസായ് വിഹാറിലെ മനോഹരനാണ് (70) മരണപ്പെട്ടത്. മകളുടെ കുഞ്ഞിന്റെ ചോറൂണ്‍ വഴിപാട് നടത്താനാണ് ഞായറാഴ്ച്ച വൈകീട്ടോടെ ആറംഗ കുടുംബം ഗുരുവായൂരിലെത്തിയത്. ഇന്ന് രാവിലെ കുട്ടിയുടെ ചോറൂണ്‍ വഴിപാടും, ക്ഷേത്രദര്‍ശനവും കഴിഞ്ഞ് ചന്ദനം കൊടുക്കുന്ന സ്ഥലത്തുവെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. വീഴ്ച്ചയില്‍ തലയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു.

ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ: എം.പി. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ഹൈമ. മക്കള്‍: മിലിന്‍ (വ്യവസായി, ഗോവ), മോനിഷ. മരുമക്കള്‍: ദീപ, രാഗില്‍ (വ്യവസായി , തലശ്ശേരി)
