Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിന് സ്ഥിരം അഡ്മിനിസ്ട്രേറ്റർ ഇല്ല , കാര്യങ്ങൾ കുത്തഴിഞ്ഞ നിലയിൽ

Above Post Pazhidam (working)

ഗുരുവായൂര്‍ :ഗുരുവായൂർ ക്ഷേത്ര നട അടയ്ക്കുന്നതിന് മുൻപ് തന്നെ ടിക്കറ്റ് കൗണ്ടർ അടച്ചു ജീവനക്കാർ സ്ഥലം വിട്ടു . ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ അഷ്ടബന്ധം ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതിനാൽ ഉച്ചക്ക് ഒന്നര മണിക്ക് ക്ഷേത്ര നട അടച്ചിരുന്നു എന്നാൽ ക്ഷേത്ര നട അടയ്ക്കുന്നതിന് 15 മിനിട്ടു മുൻപ് തന്നെ പ്രസാദ കൗണ്ടർ അടച്ചു ജീവനക്കാർ സ്ഥലം വിട്ടു . കൗണ്ടറിന് മുന്നിൽ ഭക്തർ വരി നിൽക്കുമ്പോഴാണ് ജീവനക്കാർ കൗണ്ടർ അടച്ചു പോയത് .

സ്ഥലത്ത് ഇല്ലാത്ത താൽക്കാലിക അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൽ കീഴിൽ ആയതിനാൽ ആരെയെയും ഭയക്കേണ്ട കാര്യ മില്ല എന്ന അവസ്ഥയിലാണ് ദേവസ്വത്തിലെ ഉദ്യോഗസ്ഥർ . അതിന്റെ ഏറ്റവും വലിയ തെളിവാണ് വൃത്തി ഹീനമായ സ്ഥലത്ത് കുഞ്ഞുങ്ങൾക്ക് ചോറൂണ് വഴിപാട് നടത്തേണ്ടി വന്നത് .ചോറൂൺ കൊടുക്കുന്ന സഥലത്തെ വൃത്തി കേടിനെ കുറിച്ച് ചോറൂൺ ഹാളിലെ ജീവനക്കാരിയോട് പരാതി പറഞ്ഞിട്ടും നടപടി എടുക്കാതെ എച്ചിലിന്റെ മുകളിൽ തന്നെ പിഞ്ചു കുഞ്ഞുങ്ങൾക്ക് ചോറൂൺ നൽകേണ്ട ഗതികേട് ആണ് മാതാപിതാക്കൾക്ക് ഉണ്ടായത് .

പന്തീരടി പൂജ സമയത്ത് ചോറൂൺ കൊടുത്തതിന്റെ എച്ചിൽ കിടക്കുന്നതിന്റെ മുകളിലാണ് ഉച്ചപൂജ കഴിഞ്ഞു ചോറൂണ് കൊടുക്കുന്നത് . ഉച്ചപൂജ നിവേദ്യത്തിനും , പൂജക്കുമായി മുക്കാൽ മണിക്കൂറോളം അടച്ചിടുന്നതിനാൽ ശുചീകരിക്കാൻ സമയം ലഭിക്കാത്ത ത് കൊണ്ടാണെന്ന വാദത്തിലും കഴമ്പില്ല . ശുചീകരണ പ്രവർത്തിക്കു പാർട്ടി പ്രവർത്തകരെ കുത്തി നിറച്ചതിന്റെ ദുരന്തമാണ് ഭക്തർ അനുഭവിക്കുന്നത് . തൊഴിലാളികൾ അവർക്ക് സൗകര്യമുള്ള ജോലി ചെയ്യുക എന്നല്ലാതെ ഉദ്യോഗസ്ഥർക്ക് ഇവരെ കൊണ്ട് പണിയെടുപ്പിക്കാൻ സാധിക്കാറില്ലത്രെ

നിർമാല്യം മുതൽ അത്താഴപൂജ വരെ തൊഴൽ മാത്രമാണ് തങ്ങളുടെ ഭരിച്ച ഉത്തരവാദിത്വം എന്നാണ് ഭരണ സമിതി അംഗങ്ങൾ .കരുതുന്നതത്രെ .ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കൽ ഒക്കെ പ്രഖ്യാപനത്തിൽ മാത്രമാകും . ചെയർമാന് ആണെങ്കിൽ ദേവസ്വത്തിലെ ഒരു ജീവനക്കാരനെയും വിശ്വാസമില്ല അതുകൊണ്ട് തന്റെ നാട്ടിൽ നിന്നും കൊണ്ടുവന്ന വിശ്വസ്തനെ യാണ് പി എ ആക്കി വെച്ചിട്ടുള്ളത് . വിദേശത്തെ ഇന്ത്യൻ എംബസികളിൽ അംബാസിഡർമാർക്ക് കുശിനിക്കാരനെ കൊണ്ട് പോകാൻ വ്യവസ്ഥ ഉണ്ട് അയാളുടെ ശമ്പളം സർക്കാർ നൽകും . അത് പോലുള്ള വ്യവസ്ഥ ഒന്നും ഗുരുവായൂർ ദേവസ്വം നിയമത്തിലോ ചട്ടത്തിലോ ഇല്ല
ആദ്യമായാണ് ഒരു ചെയര്മാൻ പുറത്തു നിന്നുള്ള ആളെ താൽക്കാലിക പി എ ആയി നിയമിക്കുന്നത് . ഇയാൾക്കുള്ള ശമ്പളം ഗുരുവായൂർ ദേവസ്വം നൽകുന്നത് കൊണ്ട് അധിക ചിലവാണ്‌ വരുന്നത് ..കൂടാതെ പി എ യുടെ സൂപ്പർ ചമയൽ ദേവസ്വം ജീവനക്കാർക്കിടയിൽ വലിയ നീരസം ഉണ്ടാക്കുന്നുണ്ട് . ക്ഷേത്ര ത്തിൽ എന്ത് ചടങ്ങ് നടന്നാലും ഫോട്ടോയിൽ ചെയർമാന്റെ ഒപ്പം പി എ യും ഉണ്ടാകും ഭരണ സമിതി അംഗത്തെ പോലെ .

First Paragraph Jitesh panikar (working)