Header 1 vadesheri (working)

കോടികളുടെ തട്ടിപ്പ്, കരുവന്നൂർ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് കെ എസ് ശബരീ നാഥൻ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച്‌ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ് ശബരിനാഥൻ ഉത്ഘാടനം ചെയ്തു. കരുവന്നൂരിലേത് ആസൂത്രിതമായ കൊള്ളയാണെന്നും ഉന്നത സി.പി.എം നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്നും ശബരീനാഥ് ആരോപിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ അഡ്വ ഒ ജെ ജനീഷ് അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, പി എൻ വൈശാഖ്, വാണി പ്രയാഗ്, ടിസി വിനോദ്, ജെലിന് ജോൺ, വിപിൻ വെള്ളയത്ത് ജില്ലാ ഭാരവാഹികളായ സുധി തട്ടിൽ, അൽജോ ചാണ്ടി, ജെറോൺ ജോൺ,എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌മാരായ അനിൽ പരിയാരം, മനാഫ് അഴിക്കോട്, സുമേഷ് പാണാട്ടിൽ, ലിന്റോ പള്ളിപറമ്പൻ, അരുൺ രാജ്,തുടങ്ങിയവർ നേതൃത്വം കൊടുത്തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, കോൺഗ്രസ് മണ്ഡലം പ്രെസിഡന്റ് ബൈജു കുറ്റിക്കാടൻ എന്നിവർ സംബന്ധിച്ചു.