Post Header (woking) vadesheri

ടി എൻ പ്രതാപന് കെട്ടിവെക്കാനുള്ള തുക ഗുരുവായൂർ മഹിളാ കോൺഗ്രസ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി .ടി.എൻ.പ്രതാപന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുകയിലേക്ക് മഹിളാ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഭാവന നൽകി. യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം കൺവൻഷനിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥി എത്തിയപ്പോഴാണ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേഴ്‌സി ജോയ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മീര ഗോപാലകൃഷ്ണൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷൈലജ ദേവൻ, കൗൺസിലർമാരായ സുഷ ബാബു, ശ്രീദേവി ബാലൻ, പ്രിയ രാജേന്ദ്രൻ എന്നിവർ ചേർന്ന് തുക കൈമാറിയത്.

First Paragraph Jitesh panikar (working)