ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികളുടെ പ്രണാമം
ഗുരുവായൂര്‍ : ഏകാദശി നാളില്‍ ചെരിഞ്ഞ ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികള്‍ പ്രണാമം അര്‍പ്പിച്ചു . രാവിലെ തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗജഘോഷ യാത്ര ക്ഷേത്ര പ്രദിക്ഷണ ശേഷം കേശവ പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു . ഗജരാജന്‍ കേശവന്റെ ചിത്രം ആലേഖനം ചെയ്ത കോലം പത്മനാഭൻ വഹിച്ചു . ഗുരുവായുരപ്പന്റെ ചിത്രം വഹിച്ചു ബലറാമും ഗോപീകൃഷ്ണനും പറ്റാനകളായി .
തുടര്‍ന്ന് പത്മനാഭൻ ഗജരാജ പ്രതിമയില്‍ പുഷ്പ വൃഷ്ടി നടത്തി .ഇതേസമയം റോഡില്പ്രതിമയ്ക്ക് അഭിമുഖമായി അണിനിരന്ന മറ്റു കൊമ്പന്മാര് തുമ്പിക്കൈ കൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു . ഭഗവാന്റെ ഗജ സമ്പത്തിലെ പിടിയാനകള്‍ അടക്കം 22 ആനകളാണ് തങ്ങളുടെ കാരണവർക്ക് പ്രണാമമർപ്പിക്കാൻ എത്തിയിരുന്നത് . 60 വർഷത്തോളം ഗുരുവയൂരപ്പനു വേണ്ടി സേവനമനുഷ്ഠിച്ച കേശവന് ആന ഡിസംബർ 2, 1976-ന് ഗുരുവായൂർ ഏകാദശിദിവസമാണ് ചരിഞ്ഞത് .ച രിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു. ചെരിഞ്ഞ ഒരു ആനയെ എല്ലാ വര്‍ഷവും ആദരിക്കുന്നത് ലോകത്ത് തന്നെ ഗുരുവായൂരില്‍ മാത്രമാണ്.
ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് ഭരണസമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപി നാഥ് ,ഉഴമലക്കൽ വേണുഗോപാൽ , കെ കെ രാമചന്ദ്രന് ,അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ , ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു