ക്ഷേത്ര നഗരിയില്‍ സംഗീത പെരുമഴ തീര്‍ത്ത് പഞ്ചരത്ന കീര്ത്തനാലാപനം .

">

ഗുരുവായൂര്‍ :ഗുരുപവനപുരിയുടെ കാതിനും മനസിനും കുളിര്മ്മ നല്കി ചെമ്പൈ സംഗീതോല്‍ സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്ത്തനം‌ ചെമ്പൈ സംഗീത മണ്ഡപത്തില്‍ അരങ്ങേറി .രാവിലെ 9 മണിക്ക് സൌരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതി കീര്ത്തwനസ്തുതി യോടെ യാണ് തുടക്കം കുറിച്ചത് പഞ്ചരത്നത്തിലെ ആദ്യ കീര്ത്തന മായ ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (നാട്ട രാഗം ആദി താളം) തുടങ്ങി ,ദുഡുകു ഗ നന്നേ, ദൊരേ, കൊഡുകു ബ്രോചുരാ എന്തോ ( ഗൗള രാഗം ആദി താളം )സാധിംചെനെ ഓ മനസാ ( ആരഭി രാഗം ആദി താളം ) കനകന രുചിരാ ( വരാളിരാഗം ആദി താളം ) അവസാന കീര്തനമായ എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു ( ശ്രീ രാഗം ആദി താളം ) ആലപിച്ചു . ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് സംഗീത പെരുമഴ തീര്ത്ത ത് മേല്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ സംഗീത പ്രേമികള്‍ നിറഞ്ഞ കൈയടിയോടെയാണ് സീകരിച്ചത്.

zumba adv

വേദിയില്‍ ആലപ്പി വെങ്കിടേഷ് ,ചെങ്കോട്ട ഹരിഹരന്‍ ,താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ,ചേപ്പാട് എ ഇ വാമനന്‍ നമ്പൂതിരി , മണ്ണൂര്‍ എം പി രാജകുമാരനുണ്ണി,എം കെ ശങ്കരന്‍ നമ്പൂതിരി , ,പാര്‍വ തീ പുരം പത്മനാഭയ്യര്‍ ,കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്‍ , ഡോ സദനം ഹരികുമാർ ,ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി ,വെച്ചൂര്‍ ശങ്കര്‍ , സി എസ് സജീവ്‌ , കാവാലം ശ്രീകുമാര്‍ ,ഡോ ഇ എന്‍ സജിത്, കൊല്ലം ജി എസ് ബാലമുരളി ,ഡോ : ഗുരുവായൂര്‍ മണികണ്ഠന്‍ , എം എസ് പരമേശ്വര്‍ , ഡോ : വി ആര്‍ ദിലീപ് കുമാര്‍ , അറക്കല്‍ നന്ദകുമാര്‍ , എസ് നവീന്‍ , വിജയലക്ഷ്മി സുബ്രമണ്യന്‍, മാതംഗി സത്യമൂര്ത്തി ,വൈക്കം രാജമ്മാള്‍, ഡോ മാലിനി ഹരിഹരന്‍ ,എന്‍ ജെ നന്ദിനി ,കണ്ണൂര്‍ ജയശ്രീ , ഗീതാദേവി വാസുദേവന്‍‌ ,അമ്പലപ്പുഴ പി തുളസി , ലക്ഷ്മി കൃഷ്ണകുമാർ , കെ ഗിരിജ വര്‍മ്മ , ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ , പുഷ്പ രാമകൃഷ്ണന്‍ , എം ഭുവന , ഡോ എന്‍ മിനി എന്നിവര്‍ ആലാപനത്തിന് അണിനിരന്നു .

വയലിനില്‍ തിരുവിഴ ശിവാനന്ദന്‍ , എന്‍ വി ബാബു നാരായണന്‍ , അമ്പലപുഴ പ്രദീപ്‌ , ഡോ വി സിന്ധു , തിരുവിഴ വിജു എസ് ആനന്ദ്‌ , മാഞ്ഞൂര്‍ രഞ്ജിത്ത് , ബിന്ദു കെ ഷേണായ് , കിള്ളിക്കുറിശ്ശിമംഗലം ഇ പി രമേശ്‌ , പ്രധോഷ് ആചാര്‍ , ഗുരുവായൂര്‍ നാരായണന്‍ എന്നിവരും മൃദംഗത്തില്‍ തിരുവനന്ദപുരം വി .സുരേന്ദ്രന്‍ ,വൈക്കം വേണുഗോപാല്‍ , എന്‍ ഹരി,ഡോ കുഴല്മന്ദം രാമകൃഷ്ണന്‍,ചേർത്തല എ കെ രാമചന്ദ്രൻ ,കെ എം എസ് മണി,ചേപ്പാട് ഇ എം കൃഷ്ണന്‍ നമ്പൂതിരി ,ആലുവ ഗോപാലകൃഷ്ണന്‍, വൈക്കം പ്രസാദ്‌ , കവിയൂര്‍ സനല്‍ , കടമ്മനിട്ട മനു ,ആര്‍ ശ്യാമ കൃഷ്ണന്‍ , എന്‍ ഹരിഹരന്‍ , പി വി കൃഷ്ണന്‍ ,സി അരുണ്‍ ,മുതുകുളം ശ്രീരാജ് , തൃശൂര്‍ ബി ജയറാം എന്നിവർ പക്കമേളമൊരുക്കി.

ഘടത്തില്‍ ഏറണാകുളം രാമകൃഷ്ണന്‍ , തൃപ്പൂണിത്തുറ കണ്ണന്‍ , മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ , ആര്‍ ഗോപിനാഥ പ്രഭു , എണ്ണക്കാട്ട് മഹേശ്വരന്‍ , ആലുവ രാജേഷ്‌ ,എന്നിവരും മുഖര്‍ ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്‌ ,കണ്ണൂര്‍ സന്തോഷ്‌ ,ചെറുവള്ളി ശ്രീജിത്ത്‌ , പറവൂര്‍ ഗോപകുമാര്‍ , താമരക്കുടി രാജ ശേഖരന്‍ എന്നിവരും ഇടക്കയില്‍ ഗുരുവായൂര്‍ ജ്യോതിദാസും പിന്തുണ നല്‍കി . .

Leave a Reply

Your email address will not be published. Required fields are marked *

Sponsors