
സംഗീതോത്സവം, ‘സ്ത്രീ താൾ തരംഗ്’ വേറിട്ട അനുഭവമായി

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സ വത്തിലെ അവസാന വിശേഷാൽ കച്ചേരിയിൽ സുകന്യ രാംഗോപാലിന്റെ ‘സ്ത്രീ താൾ തരംഗ്’ സംഗീത ആസ്വാദകരക്ക് വേറിട്ട അനുഭവമായി . കമ്മാസ് രാഗത്തിലുള്ള ദീക്ഷിത കൃതിയായ ‘സന്താന ഗോപാല കൃഷ്ണ ‘ (രൂപക താളം) , എന്ന കീർത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത് തുടർന്ന് ‘ആനന്ദം ‘ കുന്തള വരാളി രാഗം (ആദി താളം )ഘട തരംഗ് കൃതി ,’പഞ്ചാക്ഷരി’ വരാളി രാഗം ഖണ്ഡചാപ് താളം ഘട തരംഗ് കൃതി ,’പിള്ളൻ ഗോവിയ ചെലവ കൃഷ്ണന’ മോഹനം രാഗം ,ആദി താളം ,’ഭാഗ്യത ലക്ഷ്മി സാരമ്മ ‘ മധ്യ മാവതി രാഗം , ആദി താളം എന്നിവ ഘടത്തിൽ അവതരിപ്പിച്ചു . ഓടകുഴലിൽ വാണി മഞ്ജു നാഥ് ,വയലിനിൽ പ്രേമ വിവേക് മൃദംഗത്തിൽ ലക്ഷ്മി രാജശേഖർ ,മുഖർ ശംഖിൽ ഭാഗ്യ ലക്ഷ്മി എം കൃഷ്ണ എന്നിവർ പിന്തുണ നൽകി

ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ ഘടം കലാകാരിയും മുൻനിര കർണാടക സംഗീതജ്ഞയുമാണ്.സുകന്യ രാംഗോപാൽ 1957 ജൂൺ 13-ന് തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ ജനിച്ച അവർ, പുരുഷാധിപത്യം പുലർത്തിയിരുന്ന കർണാടക താളവാദ്യ രംഗത്ത് കഠിനമായ പ്രതിബന്ധങ്ങളെയും ലിംഗവിവേചനങ്ങളെയും ധീരമായി നേരിട്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്. ഇതിഹാസ ഘടം വിദ്വാൻ പത്മഭൂഷൺ ടി.എച്ച്. വിക്കു വിനായകറാമിന്റെയും അദ്ദേഹത്തിന്റെ പിതാവ് ഹരിഹര ശർമ്മയുടെയും കീഴിൽ ഘടത്തിലും മൃദംഗത്തിലും തീവ്ര പരിശീലനം നേടിയ അവർ, ചെന്നൈ ആകാശവാണിയുടെ അതീവ ആദരിക്കപ്പെടുന്ന ‘എ-ടോപ്പ്’ (A-Top) ഗ്രേഡ് പദവിയുള്ള കലാകാരിയാണ്.
വായ്പ്പാട്ട്, വയലിൻ, വീണ എന്നിവയിലും പ്രാവീണ്യമുള്ള സുകന്യ, ആറ് മുതൽ എട്ട് വരെ വ്യത്യസ്ത ശ്രുതികളിൽ ട്യൂൺ ചെയ്ത ഘടങ്ങൾ ഒരേസമയം വായിച്ച് സംഗീതം പൊഴിക്കുന്ന ‘ഘട തരംഗ്’ (Ghata Tharang) എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവാണ്. പൂർണ്ണമായും വനിതാ വാദ്യകലാകാരികളെ അണിനിരത്തി അവർ സ്ഥാപിച്ച ‘സ്ത്രീ താള തരംഗ്’ (Stree Taal Tarang) എന്ന സംഗീത ബാൻഡ് ഏറെ പ്രശസ്തമാണ്. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള സുകന്യയെ രാജ്യം ഭാരത സർക്കാരിന്റെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (2014), കർണാടക സംഗീത നൃത്യ അക്കാദമി അവാർഡ്, മദ്രാസ് മ്യൂസിക് അക്കാദമിയുടെ ടി.ടി.കെ പുരസ്കാരം (2017) എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.
