Madhavam header
Above Pot

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്  പിന്‍ഗാമികളുടെ പ്രണാമം

ഗുരുവായൂര്‍  : ഏകാദശി  നാളില്‍  ചെരിഞ്ഞ ഗജരാജന്‍   ഗുരുവായൂര്‍  കേശവന്  പിന്‍ഗാമികള്‍  പ്രണാമം  അര്‍പ്പിച്ചു . രാവിലെ   തിരുവെങ്കിടം  ക്ഷേത്രത്തില്‍  നിന്നും  ആരംഭിച്ച   ഗജഘോഷ യാത്ര  ക്ഷേത്ര  പ്രദിക്ഷണ  ശേഷം   കേശവ പ്രതിമയ്ക്ക് മുന്നില്‍  സമാപിച്ചു .  ഗജരാജന്‍     കേശവന്‍റെ  ചിത്രം  ആലേഖനം  ചെയ്ത  കോലം പത്മനാഭൻ   വഹിച്ചു . ഗുരുവായുരപ്പന്റെ ചിത്രം വഹിച്ചു ബലറാമും ഗോപീകൃഷ്ണനും പറ്റാനകളായി .

zumba adv

Astrologer

 തുടര്‍ന്ന്  പത്മനാഭൻ ഗജരാജ പ്രതിമയില്‍  പുഷ്പ വൃഷ്ടി  നടത്തി .ഇതേസമയം   റോഡില്‍പ്രതിമയ്ക്ക്  അഭിമുഖമായി  അണിനിരന്ന  മറ്റു  കൊമ്പന്മാര്‍  തുമ്പിക്കൈ കൈ  ഉയര്‍ത്തി  പ്രണാമം  അര്‍പ്പിച്ചു . ഭഗവാന്‍റെ  ഗജ സമ്പത്തിലെ പിടിയാനകള്‍ അടക്കം 22 ആനകളാണ് തങ്ങളുടെ കാരണവർക്ക് പ്രണാമമർപ്പിക്കാൻ എത്തിയിരുന്നത് . 60 വർഷത്തോളം ഗുരുവയൂരപ്പനു   വേണ്ടി സേവനമനുഷ്ഠിച്ച കേശവന്‍  ആന ഡിസംബർ 2, 1976-ന് ഗുരുവായൂർ ഏകാദശിദിവസമാണ്    ചരിഞ്ഞത്   .ച രിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു.  ചെരിഞ്ഞ  ഒരു  ആനയെ   എല്ലാ വര്‍ഷവും  ആദരിക്കുന്നത് ലോകത്ത്  തന്നെ    ഗുരുവായൂരില്‍  മാത്രമാണ്.

ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് ഭരണസമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപി നാഥ് ,ഉഴമലക്കൽ വേണുഗോപാൽ , കെ കെ രാമചന്ദ്രന്‍ ,അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ , ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു

Vadasheri Footer