Post Header (woking) vadesheri

ജില്ലയിൽ വിവിധ റൂട്ടുകളിൽ ബസുകളുടെ മിന്നൽ പണിമുടക്ക്

Above Post Pazhidam (working)

ഗുരുവായൂർ : വിവിധ റൂട്ടുകളിൽ ബസുകളുടെ മിന്നൽ പണിമുടക്ക് നടത്തി . ഗുരുവായൂര്‍-തൃശൂര്‍ റൂട്ടിലും തൃശൂര്‍-കാഞ്ഞാണി-മുല്ലശേരി-ചാവക്കാട് റൂട്ടിലും ബസ് സർവീസുകൾ പൂർണമായി നിറുത്തിയപ്പോൾ വിവിധ റൂട്ടുകളിൽ ചില ബസുകൾ സർവീസ് നടത്തുന്നുണ്ട്. റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരം. പലർക്കും സമയത്തിന് ഓടി എത്താൻ കഴിയുന്നില്ല .ബ്ളോക് ഒഴിവാക്കി ഏതെങ്കിലും പോക്കറ്റ് റോഡിൽ കൂടി പോയാൽ അവിടുത്തെ പ്രദേശവാസികൾ ബസ് തടയുന്നതും , പോലീസ് പിഴ ഈടാക്കുന്നതും തുടങ്ങിയതോടെയാണ്
മിന്നൽ പണിമുടക്കിലേക്ക് കാര്യങ്ങൾ എത്തിയത് തകര്‍ന്നുതരിപ്പണമായി കിടക്കുന്ന റോഡിലൂടെ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചു ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു
ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്.

buy and sell new

Ambiswami restaurant