കെ എം സി സി കടപ്പുറം പഞ്ചായത്തിൽ നിർമിച്ച വീടിൻറെ താക്കോൽ ദാനം നാളെ നടക്കും

">

ചാവക്കാട് : യു.എ.ഇ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റി കടപ്പുറം പഞ്ചായത്തില്‍ നിര്‍മ്മിച്ച ആറാമത് ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് അഞ്ചങ്ങാടി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യാതിഥിയാവും.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച് റഷീദ് മുഖ്യപ്രഭാഷണവും ശരീഫ് കുറ്റൂര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണവും നടത്തും. . ആറു വര്‍ഷത്തിനിടെ 50 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ആറു ബൈത്തുറഹ്മകളും യുവാക്കള്‍ക്ക് ഉപജീവനമാര്‍ഗ്ഗമായി നാല് ഓട്ടോറിക്ഷകളും രോഗികള്‍ക്കും നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിനുമായി ധന സഹായങ്ങളുമടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റി നിര്‍വഹിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു .

buy and sell new

ചാവക്കാട് പ്രസ്സ് ഫോറത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയർമാൻ തെക്കരകത്ത് കരീം ഹാജി, കൺവീനർ ബി.കെ സുബൈര്‍ തങ്ങള്‍, കെ എം സി സി യു എ ഇ കൺവീനർ പി.വി ജലാലുദ്ദീന്‍, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ പി.കെ ബഷീര്‍, രക്ഷാധികാരി പി.കെ അലിക്കുഞ്ഞി, പി.സി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു .”

Leave a Reply

Your email address will not be published. Required fields are marked *

Sponsors