Header Aryabhvavan

ക്വാറികളുടെ ദൂരപരിധിയിൽ സർക്കാർ വരുത്തിയ ഇളവ് പിൻ വലിക്കണം : ഗാന്ധി ദർശൻ സമിതി

Above article- 1

തൃശൂർ : വിദ്യാലയങ്ങളിൽ ഗാന്ധി പ്രതിമകൾ സ്ഥാപിക്കണമെന്നും പ്രളയ ദുരന്താവർത്തന പശ്ചാത്തലത്തിൽ, ക്വാറികളുടെ ദൂരപരിധിയിൽ സംസ്ഥാന സർക്കാർ വരുത്തിയ ഇളവ് അടിയന്തിരമായി പിൻവലിക്കണമെന്നും ഗാന്ധിദർശൻ സമിതി ജില്ലാ കൺവെൻഷൻ ഗവണ്മെന്റിനോടാവശ്യപ്പെട്ടു. കോൺഗ്രസ്സ് പോഷക സംഘടനയായ ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കൺവെൻഷൻ മുൻ ഡി.സി.സി.പ്രസിഡണ്ട് ഒ.അബ്ദുൽ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു .

buy and sell new

Astrologer

ഗാന്ധി ദർശൻ സമിതി അദ്ധ്യക്ഷനും മുൻ മന്ത്രിയുമായ വി.സി.കബീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, ഡി.സി.സി. ഭാരവാഹികളായ അഡ്വ: പി.കെ.ജോൺ, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ: കെ.കെ.രാജീവ്, വൈക്കം അബ്ദുൽ ഖാദർ, സത്യഭാമ ടീച്ചർ, അർച്ചന അശോക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജീവൻ നടത്തറ സ്വാഗതവും സെക്രട്ടറി ജയ കൃഷ്ണൻ തിരുവില്വാമല നന്ദിയും പറഞ്ഞു.

Vadasheri Footer