Madhavam header
Above Pot

പ്രശസ്ത പുല്ലാങ്കുഴല്‍ വാദകൻ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ അന്തരിച്ചു.

ഗുരുവായൂർ : പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദനും സംഗീ തജ്ഞനുമായ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ അന്തരിച്ചു. ബാഗ്ലൂരിലായിരുന്നു അന്ത്യം. ഗുരുവായൂര്‍ ബ്രാഹ്മണസമൂഹം അംഗമായ അദ്ദേഹം ആകാശവാണിയില്‍ പ്രവേശിച്ച ശേഷം കോഴിക്കോട് മാരിക്കുന്ന് കെ.എസ്.ഇ.ബി കോളനിയിലായിരുന്നു താമസം. വിരമിച്ച ശേഷം ബാംഗ്ലൂരുവില്‍ സ്ഥരമാക്കുകയായിരുന്നു. സംസ്‌കാരം നാളെ (തിങ്കള്‍) ബാഗ്ലൂരില്‍ നടക്കും. കോഴിക്കോട് ആകാശവാണിയില്‍ പുല്ലാങ്കുഴല്‍ ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹം ആകാശവാണി കൊച്ചി എഫ്.എം നിലയത്തിന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു.

കോഴിക്കോട് ആകാശവാണി നിലയം സ്ഥാപിക്കപ്പെട്ടപ്പോള്‍ പതിനെട്ടാം വയസ്സില്‍ ആകാശവാണിയില്‍ ചേര്‍ന്ന അദ്ദേഹം ആകാശവാണി ഡല്‍ഹി നിലയത്തിന്റെ ഡയറക്ടറായാണ് വിരമിച്ചത്. 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഗായത്രി ശ്രീകൃഷ്ണനാണ് ഭാര്യ. കഴിഞ്ഞ ജൂണിലാണ് ഗായത്രി അന്തരിച്ചത്.
പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധനും സംഗീതജ്ഞനുമായ ജി.എസ് രാജന്‍ (അമേരിക്ക), ഭരതനാട്യം നര്‍ത്തകിയും കോളമിസ്റ്റും നാടക പ്രവര്‍ത്തകയുമായ സുജാതാ ദാസ് എന്നിവര്‍ മക്കളാണ്. അച്ഛന്‍ ശങ്കരനാരായണ അയ്യര്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപകനായിരുന്നു. അമ്മ കനകാംബാളാണ് ശ്രീകൃഷ്ണനെ സംഗീതലോകത്തേക്ക് നയിച്ചത്.

Astrologer

buy and sell new

എന്‍ കൃഷ്ണഭാഗവതരുടെ അടുത്ത് നിന്ന് പുല്ലാങ്കുഴല്‍ പരിശീലനം ആരംഭിച്ച അദ്ദേഹം കെ.വി രാമചന്ദ്രഭാഗവതരില്‍ പ്രാഥമിക പരിശീലനം നേടി. ടി.കെ.ആര്‍ മഹാലിംഗം ഭാഗവതരുടെ ശിഷ്യത്വം സ്വീകരിച്ചു. ആറാം വയസ്സില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നവരാത്രിക്ക് കച്ചേരി അവതരിപ്പിച്ചാണ് അരങ്ങേറ്റം.
1954ല്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലിയില്‍ പ്രവേശിച്ച ശ്രീകൃഷ്ണന്‍ 1994 ലാണ് വിരമിച്ചത്. എണ്ണൂറിലധികം ലളിതഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. രാജ്യമെമ്പാടും പുല്ലാങ്കുഴല്‍ കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹത്തിന് 1985ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു.
1997ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചു. ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തി അഷ്ടമി രോഹിണി സാംസ്‌കാരിക സമ്മേളനത്തില്‍ സമ്മാനിച്ചുപോരുന്ന ഗുരുവായൂരപ്പന്‍ പുരസ്‌കാരത്തിന് 2001ല്‍ എസ് ശ്രീകൃഷ്ണന്‍ അര്‍ഹനായിരുന്നു

Vadasheri Footer