Above Pot

മുനക്കക്കടവ് ഹാർബറിൽ എക്സൈസ് പരിശോധന നടത്തി

ചാവക്കാട് : തീരദേശം കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്നിന്റെയും വ്യാജ മദ്യത്തിന്റെയും വ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പും , കോസ്റ്റൽ പോലീസും സംയുക്തമായി കടലിൽ പട്രോളിംഗ് നടത്തി . ചാവക്കാട് എക്സൈസ് റേഞ്ചും ,മുനക്കക്കടവ് കോസ്റ്റൽ പോലീസും സംയുക്തമായാണ് പരിശോധനകൾ നടത്തിയത് . മുനക്കക്കടവ് ഹാർബറിലെ ബോട്ടുകളിലും ,കടലിലും സംഘം പരിശോധന നടത്തി .

First Paragraph  728-90

buy and sell new

Second Paragraph (saravana bhavan

കാലാവസ്ഥ പ്രതികൂലമായതിനാൽ വളരെ കുറച്ചു ബോട്ടുകളെ കടലിൽ ഉണ്ടായിരുന്നുള്ളൂ .രാവിലെ മുതൽ ആരംഭിച്ച പരിശോധനക്ക് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വി ബാബു പ്രിവന്റീവ് ഓഫീസർ ടി ആർ സുനിൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർ സി നൗഷാദ് , ഡ്രൈവർ രാജേഷ് , കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ ടി സുനിൽ കോസ്റ്റ് ഗാർഡ് ലാൽകൃഷ്ണ , സ്രാങ്ക് എന്നിവർ നേതൃത്വം നൽകി . ഓണത്തിന് മുന്നോടിയായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കും .

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………
ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..
എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )