
വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നും വില്പന യ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഒളരി പുളിയപുറത്ത് വീട്ടിൽ നിഷാദ് (31), വടക്കേക്കാട് കണ്ടമ്പുള്ളി വീട്ടിൽ അക്ഷയ് (26), മലപ്പുറം കുറ്റിപ്പുറം കാലടി കറുത്തേടത്ത് വീട്ടിൽ ഷെമീർ (35) എന്നിവരെയാണ് കിഴക്കേ നടയിലെ കളത്തിൽ ലോഡ്ജിൽ നിന്നും ഗുരുവായൂർ ടെമ്പിൾ സി.ഐ: കെ.ജി. ജയപ്രദീപും, സംഘവും അറസ്റ്റ് ചെയ്തത്.

ഗുരുവായൂർ അസി: പോലീസ് കമ്മീഷണർ സുരേന്ദ്രൻ മങ്ങാടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധ നയിലാണ് ലോഡ്ജിൽ നിന്നും 636 ഗ്രാം കഞ്ചാവ് സഹിതം മൂന്ന് പേരെ ടെമ്പിൾ പോലീസ് പിടികൂടിയത്. പ്രതികളെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐ മാരായ ധനീഷ്, മനോജ്, വിനയൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, ദിവ്യേഷ് എന്നിവരും ഉണ്ടായിരുന്നു.


നിരവധി കേസുകളി ൽ പ്രതികളാണ് മൂന്നുപേരും എന്ന് ടെമ്പിൾ പോലീസ് അറിയിച്ചു. വടക്കേ ക്കാട് പോലീസ് കാപ്പ ചുമത്തി നാടുകട ത്തിയ രണ്ടാംപ്രതി അക്ഷയ്, കാപ്പ ലംഘിച്ചതിന് വീണ്ടും അറസ്റ്റിലായി എട്ടു മാസത്തിലേറെ ജയിൽ ശിക്ഷ അനുഭവി ച്ച് പുറത്തിറങ്ങിയ ആളാണ്. അടിപിടി കേസ് ഉൾപ്പെടെ 14 ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിലായി അക്ഷയിന്റെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു. അടിപിടി, മോഷണം ഉൾപ്പെടെ ഏഴു കേസുകൾ നിലവിലുള്ളയാളാണ് ഒന്നാം പ്രതി നിഷാദ്. മൂന്നാം പ്രതി ഷമീറിന്റെ പേരിൽ അടിപിടി ഉൾപ്പെടെ നാല് കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു .ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

