ചെറുതുരുത്തിയിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു
തൃശൂര്‍: ചെറുതുരുത്തിയിൽ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ ശൗര്യം പറമ്പിൽ മുഹമ്മദ് (72) ആണ് മരിച്ചത്. വർഷങ്ങളായി ചെറുതുരുത്തി തലശ്ശേരിയിൽ മകന്റെ കൂടെയായിരുന്നു താമസം. മകന് ജമാലിനെ (33) സംഭവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു.
വയോധികനായ പിതാവുമായി മകന് നിരന്തരം കലഹത്തിലായിരുന്നു. ഇന്നുണ്ടായ വഴക്കിന് പിന്നാലെ പിതാവിനെ മകന് ആക്രമിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.