Header 1 = sarovaram
Above Pot

ഗുരുവായൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു.

ഗുരുവായൂർ : ഗുരുവായൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു . മാസങ്ങള്‍ക്ക് ശേഷം ഗുരുവായൂരില്‍ വീണ്ടും കണ്ടെയിന്‍മെന്റ് സോണ്‍ ഏര്‍പ്പെടുത്തി. നഗരസഭ പരിധിയില്‍ ചൊവ്വാഴ്ച 19 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. അര്‍ബന്‍ സോണില്‍ ഒമ്പത് പേരും പൂക്കോട് സോണില്‍ എട്ട് പേരും തൈക്കാട് സോണില്‍ രണ്ട് പേരുമാണ് രോഗികളായത്.

Astrologer

അര്‍ബന്‍ സോണില്‍ 17, 27 എന്നീ വാര്‍ഡുകളില്‍ രണ്ട് പേര്‍ക്ക് വീതവും 15,16, 21,25, 31 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗ ബാധയുണ്ടായത്. പൂക്കോട് സോണില്‍ 37-ാം വാര്‍ഡില്‍ നാല് പേര്‍ക്കും 26,35,39,42 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തരിലും രോഗം കണ്ടെത്തി. തൈക്കാട് സോണിലെ ആറ്, 21 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗ ബാധയുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടായതിനെ തുടര്‍ന്ന് കോട്ടസൗത്ത് 37-ാം വാര്‍ഡാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്

Vadasheri Footer