വാടാനപ്പള്ളിയിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : വാടാനപ്പള്ളി തൃത്തല്ലൂർ സെൻ്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തിരുവത്ര ഖിളർപള്ളിക്കടുത്ത് തേച്ചൻവീട്ടിൽ അബ്‌ദുൽ മജീദാ(60)ണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ അബ്‌ദുൽ മജീദ് ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റിരുന്നു.

Poonthanam
Rugmani 700-200

ഗുരുതരമായി പരിക്കേറ്റ അബ്ദുൽ മജീദ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: റസീന. മക്കൾ: ഹിബ, ലുബാബ്. ഖബറടക്കം പുതിയറ പള്ളി ഖബർസ്ഥാനിൽ നടക്കും

Vasudev Inn

അപകടത്തിൽ ചാവക്കാട് തിരുവത്ര രാമി രാമി അലി (64), ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10) എന്നിവർക്കാണ് പരിക്കേറ്റത്.