ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരയൂര്‍ കണ്ണത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രേമ (58) യാണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നടത്തി. ഇതോടെ ഗുരുവായൂർ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.