Madhavam header
Above Pot

കുന്നംകുളത്ത് കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ

കുന്നംകുളം: കുന്നംകുളം ചേംബർ ഓഫ് കൊമേഴ്‌സും പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിലായി വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് 3- ന് വ്യാപാരഭവനിൽ നടക്കുന്ന ബോധവൽക്കരണ സെമിനാർ ശ്രീകൃഷ്ണ കോളേജ് റിട്ട. സുവോളജി വിഭാഗം മേധാവി പ്രൊഫ: എൻ എൻ ഗോകുൽദാസ് ഉദ്ഘാടനം നിർവ്വഹിക്കും. കമ്മൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ .എ പി നീതു സെമിനാറിനു നേതൃത്വം നൽകും. ഡിസംബർ 9 ന് രാവിലെ 8 മണി മുതൽ പരിശോധന ആരംഭിക്കും പത്ര സമ്മേളനത്തിൽ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ .പി സേക്‌സൺ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഡെന്നി പുലിക്കോട്ടിൽ , രാജു ചുങ്കത്ത് എം കെ പോൾസൺ ,മഹേഷ് തിരുത്തിക്കാട് എന്നിവർ പങ്കെടുത്തു. സൗജന്യ രജിസ്‌ട്രേഷന് 04885222116 ,8113078073 ,04885222248 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

Vadasheri Footer