Post Header (woking) vadesheri

ദാമ്പത്യവേദനകൾ പുസ്തകമാക്കിയ ഷഫ്നയ്ക്ക് കോടതിയുടെ ഇടക്കാല സംരക്ഷണം

Above Post Pazhidam (working)

ചാവക്കാട് : തന്റെ ദാമ്പത്യജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളും മാനസിക സംഘർഷങ്ങളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഒരു പാഠമാകണമെന്ന ലക്ഷ്യത്തോടെ പുസ്തകമായി പ്രസിദ്ധീകരിച്ച് ശ്രദ്ധേയയായ ഷഫ്നയ്ക്ക് ഗാർഹിക പീഡനക്കേസിൽ കോടതിയുടെ ഇടക്കാല സംരക്ഷണം. സ്വന്തം ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് ബോധവൽക്കരണത്തിനുള്ള ഉപാധിയാക്കി മാറ്റിയ ഷഫ്ന, പിന്നീട് നിയമസഹായം തേടി ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. “ ദാമ്പത്യത്തിലെ ചതിക്കുഴികൾ ”എന്ന തന്റെ ഗ്രന്ഥത്തിലൂടെ ദാമ്പത്യപ്രശ്നങ്ങളും അവയെ നേരിടുന്നതിനുള്ള മാർഗങ്ങളും സ്ത്രീകളുടെ നിയമാവകാശങ്ങളും സംബന്ധിച്ച അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച ഷഫ്നയുടെ നിയമപോരാട്ടത്തിന് കോടതി ഉത്തരവുകൾ പുതിയ പ്രാധാന്യം നൽകുന്നു. ചാവക്കാട് എടക്കഴിയൂർ സ്വദേശിയായ ഷഫ്ന ; തന്റെ ഭർത്താവായ ചാവക്കാട് മണത്തല ബേബി റോഡിൽ വലിയകത്ത് ഷഫീക്ക്, മാതാപിതാക്കളായ ഫാത്തിമ, അബൂബക്കർ ; ബന്ധുവായ സീനത്ത് എന്നിവർക്കെതിരെയാണ് ഹർജി ഫയലാക്കിയത്.

First Paragraph Jitesh panikar (working)

ഷഫ്നയുടെ വിവാഹശേഷം ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിച്ചുവരുന്നതിനിടെ വിവിധ തരത്തിലുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് ഹർജിയിലെ ആരോപണം. വിവാഹസമയത്ത് സ്വന്തം കുടുംബം നൽകിയ സ്വർണാഭരണങ്ങളും പണവും പിന്നീട് എതിർകക്ഷികൾ കൈവശംവയ്ക്കുകയും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തതായും, സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാൻ നിർബന്ധിതയായതായും ഹർജിയിൽ പറയുന്നു. സൗന്ദര്യത്തെയും കുടുംബത്തിന്റെ സാമ്പത്തികശേഷിയെയും പരാമർശിച്ചുള്ള അധിക്ഷേപങ്ങളും സ്വത്തുക്കൾ വിൽക്കാൻ നിർബന്ധിച്ചുള്ള സമ്മർദങ്ങളും നേരിട്ടതായും ഹർജിക്കാരി ആരോപിക്കുന്നു.

ഭർത്താവിന്റെ കുടുംബത്തിൽനിന്ന് നേരിട്ടതായി ആരോപിക്കുന്ന പീഡനങ്ങൾക്കൊപ്പം, ഭർത്താവിന്റെ മാതാവ് തന്റെ മകനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽക്കുകയും തുടർന്ന് അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. കൂടാതെ ഭർത്താവിന്റെ പിതാവിൽനിന്ന് അനുചിതമായ പെരുമാറ്റം നേരിട്ടതായും , അതുസംബന്ധിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും ഹർജിക്കാരി ആരോപിക്കുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തുടർച്ചയായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ എതിർകക്ഷികളിൽ നിന്നും നിയമപരമായ സംരക്ഷണം തേടിയാണ് ഷഫ്ന കോടതിയെ സമീപിച്ചത്.

തുടർന്ന് അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി, ബബിത ശ്രീകുമാർ എന്നിവർ മുഖേന ഗാർഹിക പീഡനത്തിൽനിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമ പ്രകാരം ഭർത്താവിനും ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ എതിർകക്ഷികളാക്കി ഹർജി സമർപ്പിക്കുകയായിരുന്നു.

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച ബഹുമാനപ്പെട്ട ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഷഫ്നയ്ക്ക് ഇടക്കാല സംരക്ഷണ ഉത്തരവ് അനുവദിച്ചു. കൂടാതെ, ഭർത്താവിന്റെ വീടും സ്ഥലവും വിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്യരുതെന്ന നിർദേശവും ഇടക്കാല ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷഫ്നയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും താമസാവകാശവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിനായി ചാവക്കാട് സബ് രജിസ്ട്രാർ ഓഫീസർക്കും കോടതി പ്രത്യേകം നിർദേശങ്ങൾ നൽകി.
സ്വകാര്യമായ ജീവിതാനുഭവങ്ങളെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ സന്ദേശമാക്കി മാറ്റാനുള്ള ശ്രമവും, പ്രതിസന്ധികളെ നേരിടുമ്പോൾ നിയമസഹായം തേടുന്നതിന്റെ പ്രാധാന്യവും ഷഫ്നയുടെ അനുഭവം മുന്നോട്ടുവയ്ക്കുന്നു