ജില്ലയില്‍ മണ്ണുദിനാചരണം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു

">

തൃശൂർ : ലോക മണ്ണ് ദിനാചരണ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായി നടത്തിയ ജില്ലാതല മണ്ണ് ദിനാചരണവും കര്‍ഷകസംഗമവും സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡ് അഡ്വ. പി ആര്‍ രജിത്ത് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്കുളള സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്‍റെ വിതരണവും എം പി നിര്‍വഹിച്ചു.

കേന്ദ്രാവിഷ്കൃത സോയില്‍ ഹെല്‍ത്ത് കാര്‍ഡ്പദ്ധതിയില്‍ ജില്ലാ മണ്ണ് പര്യവേഷണ വിഭാഗം നടത്തറ പഞ്ചായത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മണ്ണിന്‍റെ ഫലപുഷ്ടി നിര്‍ണ്ണയിച്ച് പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തിയ കാര്‍ഡ് വിതരണം ചെയ്തു.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കാര്‍ഷിക പ്രശ്നോത്തരി മത്സരത്തിലെ വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി എസ് വിനയന്‍ സമ്മാനദാനം നടത്തി. നടത്തറ നീര്‍ത്തട ഭൂപടം, മണ്ണ് ഭൂവിഭവ ഭൂപടം എന്നിവയുടെ പ്രകാശനവും നടന്നു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് ഐ എസ് ഉമാദേവി, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ് വത്സല രാമകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന പൊറ്റെക്കാട് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. മണ്ണ് പര്യവേഷണ അസിസ്റ്റന്‍റ ് ഡയറക്ടര്‍ വി അബ്ദുള്‍ ഹമീദ് സ്വാഗതവും സോയില്‍ സര്‍വെ ഓഫീസര്‍ ധന്യ എന്‍ എം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors