Post Header (woking) vadesheri

സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ ,ഗുരുവായൂർ ചെയർപേഴ്‌സൺ രാജി വെക്കണം : കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളിൽ കണ്ടിജന്റ് സ്ത്രീതൊഴിലാളികള്‍ വസ്ത്രം മാറുന്നിടത്ത് കാമറ സ്ഥാപിച്ച സംഭവത്തില്‍ ഗുരുവായൂര്‍ നഗരസഭ ഒളിച്ചുകളി നടത്തുകയാണെന്ന് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തുടക്കത്തില്‍ പൂര്‍ണ്ണമായും തെറ്റുപറ്റിയെന്ന് സമ്മതിച്ച നഗരസഭ ഭരണാധികാരികള്‍, ഇപ്പോഴത് ഡമ്മിക്യാമറയാണെന്ന് വരുത്തിതീര്‍ത്ത് മുഖംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് തികച്ചും അപഹാസ്യമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സ്ഥലത്ത് സ്ഥാപിച്ച യഥാർത്ഥ കാമറ മാറ്റി പകരം പകരം കാമറയുടെ മോഡൽ കൊണ്ട് വെക്കുകയായിരുന്നു . ഇതാണ് പോലീസിന് നൽകിയത് നേതാക്കൾ ആരോപിച്ചു .

Ambiswami restaurant

സ്ത്രീ തൊഴിലാളികൾ പരാതി പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് പോലീസ് എത്തുന്നത് അപ്പോഴേക്കും യഥാർത്ഥ തൊണ്ടി മാറ്റപ്പെട്ടിരുന്നു .കൂടുതൽ അന്വേഷണം നടത്താൻ പോലീസും മിനക്കെട്ടില്ല . കാമറ വെച്ച താൽക്കാലിക ജീവനക്കാരന്റെ മൊബൈൽ പരിശോധിക്കാൻ രാഷ്ട്രീയ സമ്മർദ്ദം കാരണം പോലീസ് തയ്യാറായില്ല. അധികൃതരുടെ അനുമതിയില്ലാതെ ജീവനക്കാരൻ സ്വന്തം കയ്യിൽ നിന്നും കാശുമുടക്കി കാമറ സ്ഥാപിച്ചതിൽ അസ്വാഭാവികത കാണാതെ വളരെ ലാഘവത്തോടെയാണ് പോലീസും നഗര സഭയും സംഭവം കൈകാര്യം ചെയ്തത് . ഇത് രാഷ്ട്രീയ സ്വാധീനം കൊണ്ട് മാത്രമാണ് .

വിഷയം പൊതുജനം ഏറ്റെടുത്തപ്പോള്‍ ജാള്യത മറയ്ക്കാന്‍ നഗരസഭ നാടകം കളിയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഗുരുവായൂര്‍ സ്ത്രീ സൗഹൃദ നഗരമാക്കുമെന്ന് കൊട്ടിഘോഷിച്ച നഗരസഭ ഭരണാധികാരികള്‍, പരസ്യമായി സ്ത്രീകളെ സമൂഹമധ്യത്തില്‍ അപമാനിച്ചിരിയ്ക്കയാണ്. കേരളത്തില്‍ നടന്നുവരുന്ന ആന്തൂര്‍, , യൂണിവേഴ്‌സിറ്റി കോളേജ്, നെടുങ്കണ്ടം വിഷയങ്ങളില്‍ സ്വീകരിച്ചുവരുന്ന തെറ്റായ നയങ്ങള്‍ തന്നേയാണ് ഈ വിഷയത്തിലും ഇടതുമുന്നണി കൈക്കൊള്ളുന്നത്. കാമറ സ്ഥാപിച്ച സംഭവത്തില്‍ നഗരസഭ ഭരണാധികാരികള്‍ പൊതുജനങ്ങളോട് പരസ്യമായി മാപ്പു പറഞ്ഞ് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)

new consultancy

മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് ,നഗര സഭ പ്രതിപക്ഷ നേതാവ് ബാബു ആളൂർ , മുൻ നഗര സഭ ചെയർ പേഴ്‌സൺ മേഴ്‌സി ജോയ് , ശശി വാറണാട്ട് ,സൂരജ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Third paragraph

buy and sell new