Post Header (woking) vadesheri

കെ.എസ്.ആർ.ടി.സിബസ് വൈകിയെത്തി, ഫ്ലൈറ്റ് നഷ്ടപ്പെട്ടു. നഷ്ടം നൽകുവാൻ വിധി

Above Post Pazhidam (working)

തൃശൂർ : കെ എസ് ആർ ടി സി ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.നെന്മണിക്കര പാഴായി കരുവാൻ വീട്ടിൽ ജഗദീശ്.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കെ.എസ്.ആർ.ടി.സി.യുടെ തൃശൂരിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയും തിരുവനന്തപുരത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

ജഗദീശ് തൃശൂരിൽനിന്നു് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുവാനാണ് കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റെടുത്തത്. രാത്രി 8.30 ന് പുറപ്പെടുന്ന ബസ് രാവിലെ 5.40 നാണ് ബാംഗ്ളൂരിൽ എത്തേണ്ടിയിരുന്നതു്. എന്നാൽ വാഹനം ബാംഗ്ലൂരിൽ എത്തുകയുണ്ടായതു് കാലത്തു് 10.30 മണിയോടെയായിരുന്നു. ഹർജിക്കാരന് 11.25 ന് ബാംഗ്ലൂരിൽ നിന്ന് ന്യൂഡെൽഹിയിലേക്കും തുടർന്ന് ശ്രീനഗറിലേക്കും ഫ്ലൈറ്റിൽ പോകേണ്ടതുണ്ടായിരുന്നു. ബസ് വൈകിയെത്തിയ സാഹചര്യത്തിൽ യാത്ര മുടങ്ങുകയായിരുന്നു.

First Paragraph Jitesh panikar (working)

തുടർന്ന് വേറെ ഫ്ലൈറ്റ് ടിക്കറ്റെടുത്താണ് യാത്ര ചെയ്യുകയുണ്ടായതു്.നിവൃത്തിയില്ലാതെ പരിഹാരത്തിന് വേണ്ടി ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.