Header 1 = sarovaram
Above Pot

ജരാനര ബാധിച്ച് ഗുരുവായൂർ ദേവസ്വം ആയുർവ്വേദാതുരാലയം , കായകല്പം നടത്താൻ കഴിയാതെ അധികൃതർ

ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആശുപത്രി തുന്നികെട്ടാൻ കഴിയാതെ ദേവസ്വം അധികൃതർ . സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള മെഡിക്കൽ ഓഫീസറെ നിയന്ത്രിക്കാൻ കഴിയാതെ ദേവസ്വം അധികൃതർ . തൻറെ സ്വകാര്യ സാമ്രാജ്യമായി ആണ് മെഡിക്കൽ ആഫീസർ ഇതുവരെ ദേവസ്വം ആശുപത്രിയെ കൊണ്ട് നടന്നിരുന്നത് . എന്നാൽ ആശുപത്രിയിലെ മുൻ ജീവനക്കാരൻ ഇത് സംബന്ധിച്ച് ദേവസ്വം അധികൃതർക്ക് പരാതി നൽകിയതോടെ കുത്തഴിഞ്ഞ നിലയിൽ ആണ് ആശുപത്രി പ്രവർത്തിച്ചിരുന്നത് എന്ന വിവരം പുറത്തു വന്നത് .

Astrologer

നേരത്തെ സ്വന്തം സ്ഥാപനത്തിലെ രോഗികളെ പരിശോധിച്ച ശേഷം രാവിലെ 1 0 മണിക്ക് ശേഷം ആശുപത്രിയിൽ എത്തിയിരുന്ന മെഡിക്കൽ ആഫീസർ ഇപ്പോൾ എട്ട് മണിക്ക് തന്നെ ആശുപത്രിയിൽ എത്താൻ തുടങ്ങി , എന്നാൽ രോഗികളെ പരിശോധിക്കുന്നത് പഴയത് പോലെ പത്തര മണിക്ക് ശേഷവും തന്നെ എന്നാൽ നാലോ അഞ്ചോ രോഗികളെ പരിശോധിച്ച ശേഷം എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു അന്നത്തെ പരിശോധന അവസാനിപ്പിക്കുമത്രെ ,

മറ്റൊരു ഡോക്ർ സ്‌കൂൾ ഉള്ള ദിവസം നേരത്തെ തന്നെ ആശുപത്രിയിൽ എത്തും , ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ സ്‌കൂളിലാക്കി നേരെ ആശുപത്രിയിൽ എത്തും ,അപ്പോൾ അവിടെ ഉള്ള രോഗികളെ പരിശോധിച്ച ശേഷമാകും കുളിയും മറ്റു കാര്യങ്ങളും നടത്തുക , നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനാൽ കുളിച്ചു ഒരുങ്ങി വരൻ കഴിയാറില്ലത്രെ . മറ്റൊരു നിർബന്ധം കൂടി അദ്ദേഹത്തിനുണ്ടത്രെ ആശുപത്രി ഇല്ലാത്ത മരുന്നുകൾ അദ്ദേഹം നിർദേശിക്കുന്ന കടയിൽ നിന്ന് തന്നെ വാ ങ്ങണം . കട മാറി പോകാതിരിക്കാൻ ആ കടയുടെ വിസിറ്റിംഗ് കാർഡ് രോഗികൾക്ക് കൊടുത്തുവിടും , അതിൽ നിന്നും ലഭിക്കുന്ന വരുമാനം വീതം വെക്കുന്നത് കൊണ്ട് മെഡിക്കൽ ഓഫീസർക്കും പരാതി ഇല്ലത്രെ .

ഇതിനിടെ ആശുപത്രിയിലെ രജിസ്റ്റർ പരിശോധിച്ചപ്പോൾ ഒരു ജീവനക്കാരൻ ആഴ്ചയിൽ ഒരു ദിവസം വന്ന് ഒപ്പിട്ടു പോയിരുന്നത് ദേവസ്വം നിയമിച്ച പരിശോധന ഉദ്യോഗസ്ഥക്ക് ബോധ്യ പ്പെട്ടു എന്ന വിവരം പുറത്തു വന്നിട്ടുണ്ട് രജിസ്റ്ററിൽ തിരുത്തലുകൾ നടത്തിയത് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ടത്രെ . വനിതാ ജീവനക്കാരോട് അസഭ്യം പറയുന്ന ഈ ജീവനക്കാരനെതിരെ മൊഴി കൊടുത്ത വനിത ജീവനക്കാരിയെ വീണ്ടും ദേവസ്വം അവിടെ തന്നെ നിയമിച്ചു . ഉന്നത സമ്മർദ്ദം അവഗണിച്ചാണ് ദേവസ്വം ആശുപത്രിയിലേക്ക് ജീവനക്കാരിയെ മാറ്റി നിയമിച്ചത് .


അതെ സമയം രോഗികൾക്ക് പ്രയോജനം ഇല്ലെങ്കിൽ എന്തിനാണ് ഈ ഒരു ആയുർവ്വേദ ആശുപത്രി ദേവസ്വം നടത്തുന്നത് എന്നാണ് ഭക്തർ ചോദിക്കുന്നത് . ഭണ്ഡാരത്തിൽ ഇടുന്ന പണം ഇത്തരത്തിൽ ധൂർത്ത് അടിക്കേണ്ട കാര്യമുണ്ടോ എന്നാണ് അവരുടെ ചോദ്യം ജരാ നര ബാധിച്ചതിന് കായകൽപം നൽകാൻ കഴിയില്ലെങ്കിൽ ആസന്ന മരണം ഉറപ്പ് വരുത്തുകയാണല്ലോ പതിവ്

Vadasheri Footer