അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി

Above article- 1

ഇസ്ലമാബാദ് : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നപ്പോൾ പാകിസ്താനിലേക്ക് പലായനം ചെയ്ത അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി .സ്വമേധയാ തിരിച്ചു പോകാൻ ഒക്ടോബർ 31 വരെയായിരുന്നു അനുവദിച്ച സമയം ഒക്ടോബർ 31 ആയിരുന്നു സ്വമേധയാ രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം, ഭൂരിഭാഗം അഫ്ഗാൻകാരെയും നാടുകടത്താനുള്ള ഒരു രാജ്യവ്യാപക പ്രവർത്തനം സർക്കാർ ആരംഭിച്ചു, .കുടിയേറ്റക്കാർ ഒക്ടോബർ 31-നകം പാകിസ്ഥാൻ വിടണമെന്നും അല്ലാത്തപക്ഷം തടവിലാക്കാനും നാടുകടത്താനും സാധ്യതയുണ്ടെന്ന് സർക്കാർ അന്ത്യശാസനം നൽകിയിരുന്നു.

Astrologer

പാക്കിസ്ഥാനിൽ നാല് ദശലക്ഷത്തിലധികം അഫ്ഗാനികളാണ് താമസിക്കുന്നത് നാടുകടത്തുന്നതിന് മുമ്പ് “ഹോൾഡിംഗ് സെന്ററുകളിൽ” സൂക്ഷിക്കാനാണ് നീക്കം . ഇതിനായി റാവൽപിണ്ടി, ഇസ്‌ലാമാബാദ്, അറ്റോക്ക് എന്നിവിടങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കുടിയേറ്റക്കാരുടെ’ 800 വീടുകളും തകർത്തു .

അടുത്തിടെ പാകിസ്ഥാനിൽ നടന്ന പല ബോംബ് സ്ഫോടനങ്ങളിലും അഭയാർഥികളായി എത്തിയ അഫ്ഗാനികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതിനാൽ ആഭ്യന്തര സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇവരെ മടക്കി അയക്കുന്നത് . ഇതിന് പുറമെ പാകിസ്ഥാൻ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതി സന്ധിയും അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് ആക്കം കൂട്ടി .അതെ സമയം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു ചെന്നാൽ തങ്ങളുടെ പെൺകുട്ടികളുടെ ജീവിത സാഹചര്യം എങ്ങിനെ ആകും എന്ന വേവലാതിയിൽ ആണ് മാതാപിതാക്കൾ

Vadasheri Footer