Header 1 vadesheri (working)

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ അട്ടിമറി സ്ഥിരീകരിച്ച് ഡിജിപി , കർശന നടപടിക്ക് ശുപാർശ

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ കള്ളക്കളിയും അട്ടിമറിയും നടന്ന വാർത്ത സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ അന്വേഷണ റിപ്പോർട്ട്. മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഡിജിപിയുടെ കണ്ടെത്തൽ.…

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് കൊല്ലപ്പെട്ടു .

കുവൈറ്റ്: കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത് . തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രനാണ് (34) കൊല്ലപ്പെട്ടത് . കുവൈത്ത്…

ഗുരുവായൂർ നഗരസഭാ കൗൺസിൽ അലങ്കോലം , യോഗം പിരിച്ചു വിട്ട് ചെയർമാൻ തടിയൂരി

ഗുരുവായൂർ: മഴക്കാല പൂർവ ശുചീകരണം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് അലങ്കോലമായി. കൗൺസിലിൻറെ തുടക്കം തന്നെ കല്ലുകടിയോടെയായിരുന്നു. കൗൺസിൽ ആരംഭിക്കുകയാണെന്ന് ചെയർപേഴ്സൻ വി.എസ്. രേവതി പറഞ്ഞെങ്കിലും ഭരണ…

പുന്നയൂർക്കുളം നാലപ്പാട്ട് അശോകന്‍ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ മുന്‍ എം.എല്‍.എ പരേതനായ കെ.ജി. കരുണാകരന്‍ മേനോന്റെ മകന്‍ നാലപ്പാട്ട് അശോകന്‍ (66) നിര്യാതനായി. വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്. കലാമണ്ഡലം മുന്‍ അംഗമായിരുന്നു. നാലാപ്പാടന്‍ സ്മാര സമിതി ജനറല്‍ കണ്‍വീനറും…

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവം ചൊവ്വാഴ്ച ആരംഭിക്കും

ഗുരുവായൂര്‍: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ചൊവ്വാഴ്ച തുടക്കംകുറിച്ച് 14-ന് സമാപിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

കോട്ടപ്പടി നെയ്യൻ തോമസ് നിര്യാതനായി.

ഗുരുവായൂര്‍: തൃശൂർ കണ്ണംകുളങ്ങര ശക്തൻ റീജൻസിയിൽ താമസിക്കുന്ന കോട്ടപ്പടി നെയ്യൻ തോമസ് (66) നിര്യാതനായി. ഭാര്യ: പാവറട്ടി ഇമ്മട്ടി കുടുംബാംഗം സിസി (മുൻ പൂക്കോട് പഞ്ചായത്ത് അംഗം). മക്കൾ: ജെയ്സ് (എൻ.സി.പി സംസ്ഥാന സമിതി അംഗം, സ്പെക്ട്ര…

മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി

തലശേരി:  മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി . . 75 വയസ്സായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍…

എസ്‌ എസ് എൽ സി പരീക്ഷയിൽ വിജയം 98.11 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 37,334…

ആകാശവാണി അഖിലേന്ത്യ സംഗീതമത്സരം -2019

തൃശൂർ : യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആകാശവാണി സംഗീത മത്സരം സംഘടിപ്പിക്കുന്നു.രണ്ട് ഘട്ടങ്ങളിലായാവും മത്സരങ്ങൾ നടത്തുക .ഒന്നാം ഘട്ടത്തിൽ പ്രാദേശിക നിലയങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരവും ,രണ്ടാം ഘട്ടത്തിൽ പ്രാദേശിക…

പെരിയ ഇരട്ടക്കൊല ,എം എൽ എ കുഞ്ഞിരാമനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കാസർഗോഡ് : പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. സിപിഎം നേതാവും ഉദുമ എം.എൽ.എയുമായ കെകുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ…