Header 1 vadesheri (working)

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് കൊല്ലപ്പെട്ടു .

Above Post Pazhidam (working)

കുവൈറ്റ്: കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത് . തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രനാണ് (34) കൊല്ലപ്പെട്ടത് . കുവൈത്ത് എയര്‍വെയ്സിന്റെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആനന്ദ്.

First Paragraph Rugmini Regency (working)

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.

ആനന്ദ് കുടുംബ സമേതം കുവൈത്തിലാണ് താമസിച്ചിരുന്നുത്. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.
. ഭാര്യ: സോഫിന, മകള്‍: നൈനിക ആനന്ദ്. ഇവര്‍ കുവൈറ്റിലാണുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടൻ തന്നെ കുവൈറ്റ് എയര്‍വേസ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

Second Paragraph  Amabdi Hadicrafts (working)