Madhavam header
Above Pot

പ്രകൃതി വിരുദ്ധ പീഡനം ,ഗുരുവായൂർ കൃഷ്ണനാട്ടം കലാകാരൻ അറസ്റ്റിൽ

തൃശൂര്‍: കുളക്കടവില്‍വെച്ച്‌ പതിമുന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു തിരെ കേസെടുത്തു. പേരകം സ്വദേശി പുറക്കാട്ടില്‍ തുളസീദാസി (34)നെയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത് . തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന കൃഷ്ണനാട്ട സംഘത്തിലെ കലാകാരനാണ് ഇയാള്‍. തിരുവമ്പാടി ക്ഷേത്രത്തിന് സമീപമുള്ള കുളക്കടവില്‍ വച്ചാണ് ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Vadasheri Footer