തൃശൂരിൽ 1,112 പേർ കോവിഡ് രോഗമുക്തരായി, 333 പേർക്ക് കൂടി സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 333 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 210 പേരും വീട്ടു നിരീക്ഷണത്തിലുള്ള 4,782 പേരും ചേർന്ന് 5,325 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 1,112 പേർ രോഗമുക്തരായി. ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,64,436 ആണ്. 6,54,448 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam
Rugmani 700-200

തിങ്കളാഴ്ച സമ്പർക്കം വഴി 329 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. നിലവിൽ 10 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Vasudev Inn

4,809 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,583 പേർക്ക് ആന്‍റിജൻ പരിശോധനയും, 2,472 പേർക്ക് ആർടി പിസിആർ പരിശോധനയും, 754 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,66,290 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.