Madhavam header
Above Pot

സ്വാതന്ത്ര്യ സമര സേനാനി ചാവക്കാട്ടെ ജോണ്‍ വൈദ്യര്‍ അന്തരിച്ചു

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, ചാവക്കാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മുട്ടത്ത് വറുതുണ്ണി മകന്‍ ജോണ്‍ വൈദ്യര്‍ (ലോനകുട്ടി 102) അന്തരിച്ചു ചാവക്കാട് മുട്ടത്ത് ആയുര്‍വേദ ഫാര്‍മസി ഉടമയും ആയിരുന്നു . അഞ്ഞൂര്‍ പള്ളി വികാരി ഫ്രാന്‍സിസ് മുട്ടത്തിന്റെ പിതാവാണ്.

Astrologer

ചൊവ്വാഴ്ച കാലത്ത് 8 ന് ചാവക്കാട് ചേറ്റുവ റോഡിലുള്ള അസ്സീസി വില്ലയില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 4ന് പാലയൂര്‍ സെന്റ്
തോമസ് തീര്‍ത്ഥകേന്ദ്രത്തില്‍ സംസ്‌കാരം നടക്കും. ഭാര്യമാർ : പരേതയായ വാഴപ്പുള്ളി കുരിയാക്കു മേരി, ചിറമ്മല്‍ വര്‍ഗ്ഗീസ് കൊച്ചുത്രേസ്യ. മക്കള്‍ : റോസിലി, ആനി, മാര്‍ഗരറ്റ്. മരുമക്കള്‍ :പരേതനായ ജോര്‍ജ്, ഗബ്രിയേല്‍, ജോണി. തൃശൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന തൊഴിലാളി , എക്സ്പ്രസ് എന്നീ പത്രങ്ങളുടെ ലേഖകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്

Vadasheri Footer