
ശ്രീമാനവേദ സുവർണ്ണമുദ്ര രമേശൻ കരുമത്തിലിന്.

ഗുരുവായൂർ : ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കളിയോഗം ആശാനും തൊപ്പി മദ്ദളം ആശാനുമായ രമേശൻ കരുമത്തിലിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്കാരം .

വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരത്തിന് ചുട്ടി ആശാൻ പി.ആർ.ശിവകുമാറിനെ തെരഞ്ഞെടുത്തു. ഒക്ടോബർ 21 മുതൽ 29വരെയുളള കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം .കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ .കെ.സുകുമാരൻ, കേന്ദ്ര സംസ്കൃത സർവ്വകലാശാല മുൻ അദ്ധ്യാപകൻ പ്രൊഫ.ഡോ.കെ. പി.കേശവൻ, പ്രസിദ്ധ കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി ആശാൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനുള്ള പ്രോൽസാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് കെ.വൈശാഖ്,
കെ.ആർ.രാഹുൽ (പാട്ട്) കെ.എസ് ബ്രിജിത്(ശുദ്ധമദ്ദളം)
പി.അജിത്
(തൊപ്പി മദ്ദളം ) കെ.എ അമൽജിത്
(ചുട്ടി), സി.യു. അനീഷ്(അണിയറ) എന്നിവരെയും തെരഞ്ഞെടുത്തു. പ്രശ്നോത്തരി മത്സരത്തിൽ കൈലാസ് നാഥ് ടി. കെ, നിവേദ് കൃഷ്ണൻ ഇ. എം (വേഷം ട്രെയിനികൾ) എന്നിവർ ഒന്നാം സ്ഥാനം നേടി.
കൃഷ്ണഗീതി ദിനമായ തുലാം മുപ്പതിന് (നവംബർ 16 ) ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന
സാംസ്കാരിക സമ്മേളനത്തിൽവെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

