മോണിറ്ററിന് തകരാർ – വിലയും, നഷ്ടപരിഹാരമായി 17,000 രൂപ നൽകാൻ ഉപഭോക്തൃ കോടതി വിധി

Above Post Pazhidam (working)

തൃശൂർ : മോണിറ്ററിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. ഒളരിക്കര പുല്ലഴി സ്വദേശി വലിയകത്ത് വീട്ടിൽ മെജീബ് വി.എം ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലെ സ്ഫിയർ നെറ്റ് വർക്ക് സൊലൂഷൻസ് ഉടമക്കെതിരെയും ബാംഗ്ലൂരിലെ ഡെൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

Poonthanam

മെജീബ് 8930 രൂപ 25 പൈസ നൽകിയാണ് മോണിറ്റർ വാങ്ങിയത് . ഉപയോഗിച്ചു വരവെ മോണിറ്ററിൽ ഡോട്ടുകൾ രൂപപ്പെടുകയും ഉപയോഗക്ഷമമല്ലാത്ത അവസ്ഥയിലേക്ക് മാറിയതിനെ തുടർന്ന് ഏജൻസിയിൽ . പരാതിപ്പെട്ടുവെങ്കിലും പരിഹാരം ഉണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധിച്ച് തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു .

Vasudev Inn
Rugmani 700-200

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിർമ്മാതാവായ ഡെൽ കമ്പനിയോട് ഉൽപ്പന്നത്തിൻ്റെ വിലയായ 8930 രൂപ 25 പൈസയും നഷ്ടപരിഹാരമായി 5000 രൂപയും ഉല്പന്നം വില്പന നടത്തിയ സ്ഫിയർ നെറ്റ് വർക്ക് സൊലൂഷൻസിനോട് നഷ്ടപരിഹാരമായി 10000 രൂപയും എതൃകക്ഷികൾ ഇരുവരും ചേർന്ന് 2000 രൂപയും മെജീബിന് നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

First Paragraph Jitesh panikar (working)