Post Header (woking) vadesheri

“എല്ലം മുഖ്യനറിഞ്ഞ് തന്നെ”; ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച്ച്‌ നടത്തിയെന്ന് സ്വപ്നയുടെ മൊഴി

Above Post Pazhidam (working)

കൊച്ചി: മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് ഹൌസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. ഇഡിയോടാണ് സ്വപ്ന ഈക്കാര്യം വെളിപ്പെടുത്തിയത്.

Ambiswami restaurant

എൻഫോഴ്സമെന്‍റ് ഡയറക്ടേറ്റിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയിലെ പുറത്തുവന്ന ഭാഗം ഇങ്ങനെയാണ്. 2017ൽ യുഎഇ കോൺസൽ ജനറൽ മുഖ്യമന്ത്രിയുടെ വസതിയിൽ സ്വകാര്യ സന്ദർശനം നടത്തിയിരുന്നു. യുഎഇ കോൺസലേറ്റുമായി സർക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്.

തുടർന്ന് കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോൺസൽ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവന്നാണ് സ്വപ്നയുടെ മൊഴിയിലുളളത്.

Second Paragraph  Rugmini (working)

ഇതിനിടെ എം ശിവശങ്കറിന്‍റെ വിദേശയാത്രകൾ സംബന്ധിച്ച് കസ്റ്റംസ് വിശദമായ പരിശോധന തുടങ്ങി. വിദേശ യാത്രകളുടെ ഔദ്യോഗിക രേഖകൾ ചൊവ്വാഴ്ച ഹാജരാക്കാൻ ശിവശങ്കറോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാകും ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ.

Third paragraph