Post Header (woking) vadesheri

എം എൽ എ പി വി അൻവറിന്റെ അനധികൃത തടയണയിലെ വെള്ളം തുറന്ന് വിട്ടു

Above Post Pazhidam (working)

മ​ല​പ്പു​റം: നിലമ്പൂർ എം എൽ എ പി വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടു . മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്ന് വിട്ടത് നീക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പി വി അൻവറിന്‍റെ വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു.

Poonthanam
Rugmani 700-200

പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. പാർക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യിൽ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിർത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ പാർക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Vasudev Inn

നേരത്തെ ഹൈക്കോടതി നൽകിയ കാല പരിധിക്കുള്ളിൽ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല. തടയണ നിന്നിരുന്ന സ്ഥലം നേരത്തെ അൻവറിന്റെ പേരിലായിരുന്നു .തടയണക്കെതിരെ അൻവറിന്റെ പേരിൽ ഹൈക്കോടതിയിൽ കേസ് എത്തിയതിനെ തുടർന്നാണ് ഭാര്യ പിതാവിന്റെ പേരിലേക്ക് തടയണയുടെ ഉടമസ്ഥാവകാശം മാറ്റിയത് . തുടർന്ന് ഭാര്യ പിതാവിനെതിരെ ഹർജി നൽകിയതിനെ തുടർന്നാണ് തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്