Post Header (woking) vadesheri

രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകം , ഭാര്യ അപൂര്‍വ അറസ്റ്റിൽ

Above Post Pazhidam (working)

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അപൂര്‍വ ശുക്ല തിവാരി അറസ്റ്റിൽ . മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു പോലീസ് വ്യക്തമാക്കി. അഭിഭാഷകയായ അപൂര്‍വയെ മൂന്നു ദിവസമായി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു.

Arya bhavan inner

രോഹിത് ശേഖറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുന്നത്.ഏകദേശം ഒരു മണിയോടെയാണ് രോഹിത് ശേഖര്‍ കൊല്ലപ്പെട്ടത്. പിന്നാലെ അപൂര്‍വ തെളിവുകള്‍ എല്ലാം നശിപ്പിച്ചു. എല്ലാം ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.ഏപ്രില്‍ 15 ന് രോഹിത് ശേഖര്‍ അമ്മ ഉജ്ജ്വലയ്ക്കും ഒരു ബന്ധുവിനുമൊപ്പം കാത് ഗോഡത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.

Second Paragraph  Sarovaram(working)

തിരികെ വരുന്നതിനിടെ രോഹിത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 16 നു വൈകുന്നേരം നാലു മണിയോടെയാണ് രോഹിത് മൂക്കിലൂടെ രക്തം ഒലിച്ച്‌ ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തുന്നത്. ഈ സമയം രോഹിതിന്റെ അമ്മ ചികിത്സയ്ക്കായ് ആശുപത്രിയിലായിരുന്നു. ഇതേ സമയം രോഹിതിന്റെ വീട്ടില്‍ നിന്ന് മകനു സുഖമില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ച്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടമായിരുന്നു

Third paragraph Saravan bhavan

അപൂര്‍വയ്ക്കും ബന്ധുക്കള്‍ക്കും രോഹിത്തിന്റെ സ്വത്തില്‍ കണ്ണുണ്ടെന്നും രോഹിതിന് അപൂര്‍വയെ ഇഷ്ടമുണ്ടായിരുന്നില്ലെന്നും രോഹിതിന്റെ അമ്മ ഉജ്ജ്വല നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഏപ്രില്‍ 16 നാണ് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ രോഹിതിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംശയത്തെതുടര്‍ന്നാണ് അപൂര്‍വയെയും വീട്ടിലെ രണ്ട് ജോലിക്കാരെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്

First Paragraph Jitesh panikar (working)