Madhavam header
Above Pot

ബ്രഹ്മകുളം സെന്റ് തോമസ് പള്ളിയിലെ നവതി തിരുനാൾ 26 ന് തുടങ്ങും

ഗുരുവായൂർ : ബ്രഹ്മകുളം സെന്റ് തോമസ് ദേവാലയത്തിലെ നവതി തിരുനാൾ ഏപ്രിൽ 26 മുതൽ 29 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 ന് ആഘോഷമായ പാട്ടുകുർബ്ബാന,സന്ദേശം, പ്രസിദേന്തി വാഴ്ച, കൂടുതുറക്കൽ എന്നിവ നടക്കും . കണ്ടശ്ശാംകടവ് ഫെറോന വികാരി ഫാ വിൽസൺ പിടിയത്ത് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.6.30 ന് രൂപകുടൂകൾ വാദ്യമേളങ്ങളോടെ എഴുന്നെള്ളിച്ച് പളളിചുറ്റി പ്രദക്ഷിണവും രൂപങ്ങൾ പള്ളിയിൽ സ്ഥാപിക്കലും ദീപകാഴ്ചകളുടെ സ്വിച്ച് ഓൺ കർമ്മം നടക്കും.തുടർന്ന് വിളംബര ഘോഷയാത്രയും ബാന്റ് മേളവും അരങ്ങേറും. ശനിയാഴ്ച രാവിലെ 6.30 ന് ആഘോഷമായ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം എന്നിവ നടക്കും പളളി വികാരി ഫാ ചാക്കോ ചെറുവത്തൂർ മുഖ്യകാർമ്മികനാകും. വൈകീട്ട് 7.30 ന് അമ്പ് വള എഴുന്നെള്ളിപ്പ് ആരംഭിക്കുകയും രാത്രി 10 ന് പളളിയങ്കണത്തിൽ സമാപിക്കുകയും ചെയ്യും. തുടർന്ന് ഫേൻസി വെടിക്കെട്ട്, മെഗാ ബാന്റ് മേളം എന്നിവ അരങ്ങേറും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് പള്ളി വികാരി കാർമ്മികനാകും. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് ഫാ ബിജു നന്തിക്കര കാർമ്മികത്വം വഹിക്കും , ഫാ ഡിറ്റോ കൂള തിരുനാൾ സന്ദേശം നൽകും. ഫാ സൈജൺ വാഴപ്പുള്ളി സഹകാർമ്മികനാകും. വൈകീട്ട് 4.30 ന് നടക്കുന്ന വി കുർബ്ബാനയ്ക്ക് ഫാ പോൾ പേരാമംഗലത്ത് കാർമ്മികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. വൈകീട്ട് 7.30 ന് പള്ളിയങ്കണത്തിൽ ഫേൻസി വെടിക്കെട്ട് ബാന്റ് മേളം എന്നിവ അരങ്ങേറും . തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള കുർബ്ബാന, പൊതു ഒപ്പീസ് എന്നിവയും വൈകീട്ട് 6.30 ന് നാദവർണ്ണ ഹാസ്യ വിസ്മയവും അരങ്ങേറും. നവതി ആഘോഷങ്ങളുടെ ഭാഗമായി 27 ലക്ഷം രൂപ വിനിയോഗിച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് പള്ളിയിൽ നടപ്പാക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ പളളി വികാരി ചാക്കോ ചെറുവത്തൂർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാനേജിംങ് ട്രസ്റ്റി എം.ജെ ജോസ്, പബ്ലിസിറ്റി കൺവീനർ എം.വി ബിജു, ജനറൽ കൺവീനർ എ.വി ജെൻസൻ, ട്രസ്റ്റി പി.ജെ കുരിയാക്കോസ് എന്നിവരും പങ്കെടുത്തു.

Vadasheri Footer