Post Header (woking) vadesheri

സ്മൃതി ഇ​റാ​നി​യെ മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്ന് വിലക്കണം : കോൺഗ്രസ്

Above Post Pazhidam (working)

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ ലോകസഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച്‌ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്‌ നടപടി. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ മല്‍സരിക്കുന്ന സ്മൃതി ഇറാനി, കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തിലാണ് തന്റെ യഥാര്‍ത്ഥ വിദ്യാഭ്യാസ യോഗ്യത ‘വെളിപ്പെടുത്തി’യത്. 1991ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബി.കോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Poonthanam

irani

Vasudev Inn
Rugmani 700-200

2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്മൃതി ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ്) നിന്ന് ബി.എ ബിരുദം കരസ്ഥമാക്കിയെന്നാണു പറയുന്നത്. എന്നാല്‍ 2011 ജൂലൈ 11ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (വിദൂര പഠനം) നിന്ന് ബികോം യോഗ്യത നേടിയതായും പറയുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്) നിന്ന് ബികോം വിജയിച്ചെന്നാണ് പറയുന്നത്. ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്തപ്പോഴെല്ലാം തന്റെ ബിരുദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍ ചെയ്തത്.

തനിക്ക് അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദമുണ്ടെന്നും ഇറാനി അവകാശപ്പെട്ടിരുന്നു. ലോകപ്രശസ്ത യേല്‍ യൂനിവേഴ്‌സിറ്റിയുടെ ആറുദിവസത്തെ റിഫ്രഷ് കോഴ്‌സിനെ ബിരുദമായി ചിത്രീകരിച്ച ഇറാനിയുടെ നടപടി സോഷ്യല്‍മീഡിയയുടെ പരിസാഹത്തിനിടയാക്കിയിരുന്നു. നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗമായ സ്മൃതി ഇറാനി, രാഹുല്‍ ഗാന്ധിക്കെതിരെ പരാജയപ്പെട്ടിരുന്നുവെങ്കിലും രാജ്യസഭ വഴിയാണ് പാര്‍ലമെന്റിലെത്തിയതും മന്ത്രിസഭയില്‍ അംഗമായതും.

First Paragraph Jitesh panikar (working)