കേരളത്തിൽ ത്രിപുര ആവർത്തിക്കും : പ്രധാനമന്ത്രി നരേന്ദ്രമോദി

">

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ ‘വിജയ് സങ്കൽപ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ”ത്രിപുര ഓർക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകർന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി” – മോദി പറഞ്ഞു. അതേസമയം സോളാര്‍ കേസും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസും എടുത്ത് പറഞ്ഞാണ് മോദി കേരളത്തിലെ നേതാക്കളെ പരിഹസിച്ചത്. സ്ത്രീ ശാക്തീകരണത്തില്‍ ഇരട്ടത്താപ്പ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്ന് മോദി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണെന്നും മോദി പറഞ്ഞു. ഇടത് വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും ബിജെപി മുന്നോട്ട് വയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ”ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത്” – മോദി പറഞ്ഞു. ജനപക്ഷം നേതാവ് പിസി ജോര്‍ജ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിലുണ്ടായിരുന്നു. പ്രധാനമന്ത്രി എത്തും മുന്‍പായി റാലിയില്‍ പങ്കെടുത്തു സംസാരിച്ച പിസി ജോര്‍ജ് അതിരൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫിനും യുഡിഎഫിനും നേര്‍ക്ക് ഉന്നയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയേയും എന്‍ഡിഎ മുന്നണിയേയും ജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors