Madhavam header
Above Pot

താരപരിവേഷത്തോടെ സുരേഷ് ഗോപി പ്രചരണത്തിനെത്തി

ഗുരുവായൂർ: താരപരിവേഷത്തോടെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി പ്രചരണത്തിനെത്തി. നിയോജക മണ്ഡല തലത്തിലുള്ള പ്രചരണത്തിൻറെ ഭാഗമായി പടിഞ്ഞാറെ നടയിലെത്തിയ സുരേഷ് ഗോപിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. തമ്പുരാന്‍പടിയില്‍ നിന്ന് തുറന്ന ജീപ്പിലെത്തിയ താരത്തെ താളമേളങ്ങളോടെയാണ് എതിരേറ്റത്. നട്ടുച്ചയായിട്ടും കാത്ത് നിന്ന പ്രവര്‍ത്തകരുടെ ആവേശത്തിന് കുറവുണ്ടായില്ല.

തങ്ങളുടെകുഞ്ഞിന് പേരിടാനായി കൊട്ടാരക്കര സ്വദേശി സുരേഷും ഭാര്യ ചെറുവത്താനി സ്വദേശി രേഷ്മ എന്നിവർ കാത്തുനിന്നിരുന്നു. സംഘ പ്രവർത്തകരായ തങ്ങളുടെ വലിയ ആഗ്രഹമാണ് കുഞ്ഞിന് സുരേഷ് ഗോപി പേരിടണമെന്നതെന്ന് ദമ്പതികള്‍ പറഞ്ഞപ്പോള്‍ ജീപ്പില്‍ നിന്നും ഇറങ്ങി. കുഞ്ഞിന് അനശ്വര എന്നാണ് പേരിട്ടത്. കുഞ്ഞിൻറെ ചെവിയില്‍ മൂന്ന് തവണ ‘അനശ്വര’ എന്ന് ഉരുവിട്ടു. ചടങ്ങ് കഴിഞ്ഞതോടെ വീണ്ടും ജീപ്പില്‍ കയറി വോട്ടഭ്യര്‍ഥനയായി. രാജ്യസഭാംഗമെന്ന നിലയില്‍ തൻറെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന മികവും സ്ഥാനാർഥി മുന്നോട്ടുവെച്ചു. തിരുവനന്തപുരത്ത് താമസിച്ച് തൃശൂരിനെ സേവിക്കുന്ന ആളാവില്ല താനെന്നുംമറ്റത്തോ നെല്ലുവായിലോ താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും ഉറപ്പ് നല്‍കി. ‘ജസ്റ്റ് റിമമ്പര്‍ ദാറ്റ്! എന്ന തൻറെ വിഖ്യാതമായ ഡയലോഗോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. കുടുംബ സുഹൃത്തായ മമ്മിയൂരിലെ ഡോ. രാമചന്ദ്രൻറെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം.

Astrologer

വടക്കേക്കാട് ,പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലും പര്യടനം നടത്തി. വടക്കേക്കാട്, അഞ്ഞൂർ, കൗക്കാനപ്പെട്ടി,പുന്നയൂർ, കുഴിങ്ങര, പെരിയമ്പലം,ആൽത്തറ എന്നിവടങ്ങളിലാണ് പര്യsനംനടത്തിയത്.
അഞ്ഞൂരിൽ നൽകിയ സ്വീകരണത്തിൽ അമ്മമാരും കുട്ടികളും
അടക്കം നിരവധി പേർ താരത്തെ കാണാൻ എത്തിയിരുന്നു.
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമേഷ് , യുവമോർച്ച ഭാരവാഹിളായ സബീഷ് അഞ്ഞൂർ, സുഭാഷ് വെങ്കളത്ത്, വിചാര കേന്ദ്രം അദ്ധ്യക്ഷൻ മാധവൻ നമ്പൂതിരി, ബൂത്ത് പ്രസിഡണ്ട് മാർ തുടങ്ങിയവർ പൊന്നാട അണിയിച്ചു.യോഗത്തിൽ എ ബി വി പി സംസ്ഥാന പ്രസിഡണ്ട് പ്രിന്റുമഹാദേവ്, തപസ്യ ജില്ലാ സെക്രട്ടറി എം ആർ രമേശൻഎന്നിവർ പ്രസംഗിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ അനീഷ്, സംസ്ഥാന സമിതി അംഗങ്ങളായ പി.എം ഗോപിനാഥ്,ദയാനന്ദൻമാമ്പുള്ളി, അനീഷ് ഇയ്യാൽ, ഷാജി വരവൂർ, വേണു, സുധീർ ചെറായി, കെ എസ് സുന്ദരൻ, സി എസ് രാജീവ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം എത്തിയിരുന്നു.

Vadasheri Footer