മോദിയാണോ രാഹുലാണോ പ്രധാനമന്ത്രി ആകേണ്ടതെന്ന് മുഖ്യ മന്ത്രി പറയണം

">

കോഴിക്കോട്: ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്രമോദിയാണോ രാഹുൽ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ‘കർഷകരെ ദ്രോഹിക്കുന്ന സർക്കാണ് കേരളം ഭരിക്കുന്നത്. 20 കർഷകർ സമീപകാലത്ത് ആത്മഹത്യ ചെയ്തു. ഇതിന് മുഖ്യമന്ത്രി പിണറായി മറുപടി പറയണം’ മുല്ലപ്പള്ളി പറഞ്ഞു. എൽഡിഎഫിന്‍റെ കർഷക റാലി പരിഹാസ്യമാണെന്നും എൽഡിഎഫിന്‍റെ റോഡ് ഷോ പരാജയമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors