പട്ടാമ്പിയിൽ വൻ കഴൽ പണ വേട്ട , പിടിച്ചെടുത്തത് 1.38 കോടി രൂപ
പട്ടാമ്പി : ആഡംബര കാറിൽ രേഖകളില്ലാതെ കടത്തിയ 1.38 കോടി രൂപ പട്ടാമ്പി പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാറിന്റെ പിറകിലെ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകൾ. 1,38,43,600 രൂപയാണ് ബാഗിലുണ്ടായിരുന്നത്. പട്ടാമ്പി സ്വദേശി അബ്ദുൾ മജീദ് (49), നജീബ് (25), നജ്മ (44) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ രാത്രി പട്ടാമ്പി പോലീസ് സ്റ്റേഷനു മുൻവശത്തായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവി സാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഷൊർണൂർ ഡിവൈഎസ്പി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ പട്ടാമ്പി ഇൻസ്പെക്ടർ കെ.ജി.സുരേഷ്, എസ്ഐ സ്റ്റീഫൻ സി പി ഒ മാരായ സനൽ ,ബിജു ,രാഗേഷ് , ആഗ്നസ് എന്നിവരടങ്ങിയ സംഘമാണ് പണം പിടിച്ചത്. പണം ആദായനികുതി വകുപ്പിനു കൈമാറുമെന്ന് പോലീസ് അറിയിച്ചു